പുട്ടി ബിരാഞ്ചി ടുഡു ആര്? റാങ്ക് ലിസ്റ്റിൽ ഇടം നേടണമെങ്കിൽ വേണം സമഗ്രപഠനം

Mail This Article
രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കുറിച്ച് താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? പിഎസ്‌സിയുടെ കഴിഞ്ഞ എൽഡി ക്ലാർക്ക് പരീക്ഷയിൽ ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നു. ഓപ്ഷനുകളിൽ രാഷ്ട്രപതിയുമായി ബന്ധമില്ലാത്തതു തിരിച്ചറിയണമെങ്കിൽ ദ്രൗപദി മുർമുവിനെക്കുറിച്ചുള്ള വിശദമായ അറിവ് ഉണ്ടായിരിക്കണം. പുതിയ പരീക്ഷകളിൽ ഈ രീതിയിലാണു ചോദ്യങ്ങൾ വരുന്നത്. വളരെ ആഴത്തിലും സമഗ്രവുമായാണ് പഠനം നടക്കേണ്ടതെന്നു ചുരുക്കം. ഉദാഹരണമായി ദ്രൗപദി മുർമുവിനെക്കുറിച്ചുള്ള ചില വസ്തുതകൾ താഴെ. സമാന രീതിയിൽ മറ്റു രാഷ്ട്രപതിമാരെക്കുറിച്ചുള്ള വിവരങ്ങളും പഠിക്കണം.

1. ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതി
2. ആദിവാസി ഗോത്ര വിഭാഗത്തിൽനിന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിത
3. ഒഡീഷയിലെ സന്താളി ഗോത്രവിഭാഗത്തിൽ ജനിച്ചു
4. പ്രതിഭ പാട്ടീലിനു ശേഷം രാഷ്ട്രപതിയായ വനിത
5. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണർ, 2000 മുതൽ 2004 വരെ ഒഡീഷ സംസ്ഥാന മന്ത്രി (ഫിഷറീസ്, മൃഗസംരക്ഷണം, വാണിജ്യം, ഗതാഗതം)
7. ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി (64)
8. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു രാഷ്ട്രപതിയായ ആദ്യ വ്യക്തി
9. 2022 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 2824 (64.03 %) വോട്ട് നേടി. യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തിയത് 947 വോട്ടിന്.
10. പുട്ടി ബിരാഞ്ചി ടുഡു എന്നാണു വിളിപ്പേര്.