ഇത്ര സിംപിൾ ആണോ ഇത്! സെൽഫിയെടുത്ത് ചിമ്പാൻസി–രസിപ്പിക്കും വിഡിയോ
Mail This Article
മനുഷ്യരെപ്പോലെ ബുദ്ധിയുള്ള കുരങ്ങ് വിഭാഗമാണ് ചിമ്പാൻസി. മനുഷ്യൻ ചെയ്യുന്ന പ്രവർത്തികൾ അതുപോലെ അനുകരിക്കാൻ ഇവർ മിടുക്കരാണ്. ജെ.സി. പിയറി എന്ന വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ തന്റെ ഇൻസ്റ്റഗ്രാമിൽ ഇത് തെളിയിക്കുന്ന നിരവധി വിഡിയോകൾ ഷെയർ ചെയ്യാറുണ്ട്. ക്യാമറയിൽ എങ്ങനെ ഫോട്ടോയെടുക്കണമെന്നും മണ്ണിൽ ഒരു കോൽ തല്ലിയുറപ്പിക്കുന്നത് എങ്ങനെയെന്നും ചിമ്പാൻസികളെ പഠിപ്പിക്കുന്നുണ്ട്.
ക്യാമറയിൽ ഏത് ബട്ടൺ അമർത്തിയാൽ ഫോട്ടോയെടുക്കാമെന്ന് പിയറി ചിമ്പാൻസിയെ പഠിപ്പിക്കുന്ന വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. പറയുന്നവയെല്ലാം കേട്ട് വളരെ പക്വതയോടെയാണ് അവർ ക്യാമറ കൈകാര്യം ചെയ്യുന്നത്. ലെൻസിൽ മണ്ണ് ഉണ്ടെങ്കിൽ അത് വൃത്തിയായി തുടച്ചാണ് ചിമ്പാൻസി ഫോട്ടോയെടുക്കുന്നത്. ശേഷം ചിത്രങ്ങൾ പരിശോധിക്കുകയും ചെയ്യുന്നു. വളരെ ഗൗരവത്തോടെയാണ് ഓരോ ഫോട്ടോയും സ്ലൈഡ് ചെയ്ത് നോക്കുന്നത്.
ചിമ്പാൻസികൾക്ക് ഷർട്ടിൽ കളിക്കാനും ഇഷ്ടമാണെന്ന് പിയറി പറയുന്നു. ചിമ്പാൻസി കുഞ്ഞ് പിയറിയുടെ മടിയിൽ കയറിയിരുന്ന് ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ നോക്കുകയും ഇക്കിളിയാക്കുന്നതും വിഡിയോയിൽ കാണാം.