ADVERTISEMENT

അപകടങ്ങളുണ്ടാകാൻ ക്ഷണനേരം മതി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിന് മുമ്പ് അത് നടന്നിട്ടുണ്ടാകും. നമ്മുടെ തെറ്റുകൊണ്ടു മാത്രമാവില്ല അപകടം സംഭവിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങളുടെയോ അപകടത്തിൽ നേരിട്ട് ഇടപെടാത്ത വാഹനങ്ങളുടെയോ ഡ്രൈവർമാരുടെ അശ്രദ്ധ മൂലവും അപകടമുണ്ടാകാം. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോഡ് മസ്താങ് അപകടം അത്തരത്തിലൊന്നാണ്. 

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ടെടുത്തപ്പോള്‍ പിന്നാലെ വന്ന കാറുകൾ ബ്രേക്ക് ചെയ്തു. പിന്നാലെ വന്ന മസ്താങ് ആ കാറുകളിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമെന്ന് ഉടമ സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു. മുന്നിലെ കാറിലെ ആളുകളെ രക്ഷിക്കാൻ അതുമാത്രമായിരുന്നു മാർഗ്ഗമെന്നും ഉടമ പറയുന്നു. അങ്ങനെ വെട്ടിച്ച കാർ എതിരെ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. മിനി ലോറി വേഗത്തിലായിരുന്നുവെന്നും അത് അൽപം ഇടത്തേക്കു വെട്ടിച്ചിരുന്നെങ്കിൽ അപകടം ഒഴിവായേനെ എന്നും മസ്താങ്ങിന്റെ ഉടമ പറയുന്നു. 

എന്നാൽ കാർ അമിതവേഗത്തിലായിരുവെന്നും അതുകൊണ്ടാണ് ബ്രേക്ക് ചെയ്തിട്ടു കിട്ടാതിരുന്നതെന്നും ഒരു വാദമുയരുന്നുണ്ട്. അപകടത്തിൽ ഫോഡ് മസ്താങ്ങിനും മിനി ലോറിക്കും സാരമായ കേടുപാടുകളുണ്ടെങ്കിലും ആർക്കും സാരമായ പരിക്കുകളേറ്റിട്ടില്ല. ഫോഡിന്റെ മസില്‍കാറായ മസ്താങ്ങിന്റെ പുതിയ മോഡിലിന്റെ ഷോറൂം വില് ഏകദേശം 71 ലക്ഷം രൂപയാണ്.

English Summary: Ford Mustang Accident Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com