ADVERTISEMENT

സമ്മർ ബൊണാൻസ ഓഫറുമായി ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡ‍ലുകൾക്ക് ഇളവുകളും ഭാഗ്യശാലികളായ ദമ്പതിമാർക്ക് പാരിസിലേക്ക് ഒരു യാത്രയോ അല്ലെങ്കിൽ 75,000 രൂപ വരെ വിലയുള്ള ഉറപ്പുള്ള സമ്മാനങ്ങളോ നേടാനുള്ള അവസരവുമുണ്ട്. ഇളവുകളുടെ ഭാഗമായി എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സർപ്രൈസ് സമ്മാനങ്ങളുമുണ്ട്.

കൂടാതെ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിന് 88000 രൂപ വരെ ഇളവുകൾ ഹോണ്ട നൽകുന്നുണ്ട്. ക്യാഷ് ഡിസ്കൗണ്ട്, ആക്സസറീസ്, എക്സ്ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോർപറേറ്റ് ബോണസ്, സ്പെഷൽ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ അടക്കമാണ് ഈ ഇളവുകൾ. 

ഹോണ്ടയുടെ എസ്‍യുവി എലിവേറ്റിന് 55000 രൂപ വരെ ഇളവുകളും ഹോണ്ട സിറ്റി ഹൈബ്രിഡിന് 65000 രൂപ വരെ ഇളവും നൽകുന്നുണ്ട്. ഹോണ്ട അമേസിന് ക്യാഷ് ഡിസ്കൗണ്ട്, ആക്സസറീസ്, എക്സ്ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോർപറേറ്റ് ബോണസ്, സ്പെഷൽ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ അടക്കം 76000 രൂപ വരെയാണ് ഡിസ്കൗണ്ട്. രാജ്യവ്യാപകമായി എല്ലാ ഹോണ്ട ഡീലർഷിപ്പുകളിലും ജൂൺ 1 മുതൽ 30 വരെ ലഭ്യമാണ്.

English Summary:

Honda Cars India June Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com