ADVERTISEMENT

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വാഹന വിപണിയിലേക്കു പുതിയൊരു വിദേശ വാഹന നിർമാതാക്കൾ കൂടിയെത്തുന്നു. വിയറ്റ്നാമിൽ നിന്നുമുള്ള വിൻഫാസ്റ്റ് എന്ന ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ഇന്ത്യയിൽ ചുവടുറപ്പിക്കാനായി എത്തുന്നത്. ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിൻഫാസ്റ്റിന്റെ

VinFast VF6
VinFast VF6

വിൻഫാസ്റ്റ് വിഎഫ് 7, വിഎഫ് 9 എന്നീ എസ് യു വി കളും പ്രദർശനത്തിനെത്തി.

വിഎഫ് 3, വിഎഫ് e34, വിഎഫ് 7, വിഎഫ് 6, വിഎഫ് 8, വിഎഫ് 9 എസ്‌യുവികൾ ഉൾപ്പെടെ വൈവിധ്യമാർന്ന വാഹനങ്ങളുടെ നിര വിൻഫാസ്റ്റ് അവതരിപ്പിച്ചു. 2024ൽ വിൻഫാസ്റ്റ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഇവി അസംബ്ലി യൂണിറ്റ് സ്ഥാപിച്ചിരുന്നു.അഞ്ചു സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കു വി എഫ് 7 ,വിഎഫ് 6 എന്നിവ എത്തുമ്പോൾ ആറു, ഏഴ് സീറ്റിങ് ലേ ഔട്ടിലാണ് വി എഫ് 9 വരുന്നത്. ഇക്കോ, പ്ലസ് എന്നീ രണ്ടു വേരിയന്റുകളുണ്ട് വി എഫ് 7 ൽ. 75.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ്. 

vinfast-lux-sa-3

ഇക്കോ വേരിയന്റിന് 450 കിലോമീറ്റർ റേഞ്ചും പ്ലസിന് 431 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി ഉറപ്പു നൽകുന്നത്. 204 എച്ച് പി പവറും 310 എൻ എം ടോർക്കും നൽകുന്ന സിംഗിൾ മോട്ടോറാണ് ഇക്കോ വേരിയന്റിനു കരുത്തേകുന്നത്. പ്ലസ് വേരിയന്റിലേക്കു വരുമ്പോൾ 345 ബി എച്ച് പി പവറും 500 എൻ എം ടോർക്കും നൽകുന്ന രണ്ടു മോട്ടോറുകളാണുള്ളത്.

വിഎഫ് 6 അഞ്ച് സീറ്റുകളുള്ള എസ്‌യുവിയാണ്. 4,238 എംഎം നീളം, 1,820 എംഎം വീതി, 1,594 എംഎം ഉയരം, കൂടാതെ 2,730mm നീളമുള്ള വീൽബേസുമുണ്ട്. ഈ ക്രോസ്ഓവർ ആകൃതിയിലുള്ള എസ്‌യുവിയിൽ 17 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡ് ആണ്

വി എഫ് 9 എന്ന ഫ്ലാഗ്ഷിപ് എസ് യു വിയും ഇക്കോ,പ്ലസ് എന്നീ രണ്ടു വേരിയന്റുകളിൽ ലഭ്യമാകും. 123 കിലോവാട്ട് ബാറ്ററി പായ്ക്കിലെത്തുന്ന ഈ വാഹനത്തിനു 531 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 408 ബി എച്ച് പി കരുത്തും 620 എൻ എം ടോർക്കും നൽകും. 6.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. സ്‌കോഡയുടെ മുൻമേധാവിയായിരുന്ന സാക് ഹോളീസിനാണ് വിൻഫാസ്റ്റ് ഇന്ത്യയുടെ ചുമതല.

English Summary:

Vinfast vf6 vf7 India Launch

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com