സത്യൻ മൊകേരിക്ക് ദമാം വിമാനത്താവളത്തിൽ സ്വീകരണം നൽകി

Mail This Article
ദമാം ∙ സൗദി സന്ദർശനത്തിന് എത്തിയ സിപിഐ കേരള സംസ്ഥാന കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യൻ മൊകേരിക്ക് ദമാം വിമാനത്താവളത്തിൽ നവയുഗം സാംസ്ക്കാരികവേദി സ്വീകരണം നൽകി.
നവയുഗം ദമാം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജി. ബെൻസി മോഹൻ, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, സാജൻ കണിയാപുരം, ഷിബുകുമാർ, അരുൺ ചാത്തന്നൂർ, ഗോപകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, ദിലീപ്, എം.ജി മനോജ്, അഷറഫ് കൊടുങ്ങല്ലൂർ, കെ.ആർ. സുരേഷ്, പുഷ്പകുമാർ, രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വെള്ളിയാഴ്ച ദമാം ഫൈസലിയയിൽ നടക്കുന്ന നവയുഗം 'ശിശിരോത്സവം 2019'ന്റെ മുഖ്യാതിഥിയായാണ് സത്യൻ മൊകേരി സൗദിയിൽ എത്തിയത്.