ശ്യാം ദാസിന്റെ കുടുംബത്തിന് താങ്ങായി ‘കരുണ’യുടെ കരം

Mail This Article
ദുബായ്∙ കോവിഡ് ബാധിച്ചു മരിച്ച കരുനാഗപ്പള്ളി സ്രായിക്കാട് കളത്തിൽ ശ്യാം ദാസിന്റെ മാതാപിതാക്കൾക്ക് മാസം തോറും ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുന്നതിന് തുടക്കമിട്ടു. ആദ്യ കിറ്റ് വിതരണം ആർ.രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
പ്രവാസി സംഘടന കരുണയാണ് കരുനാഗപ്പള്ളി ചോയ്സ് സൂപ്പർ ഷോപ്പി വഴി കിറ്റ് എത്തിക്കുന്നത്. സ്രായിക്കാട് അരയജന കരയോഗം പ്രസിഡന്റ് കെ.ദേവരാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ, ചോയിസ് ഉടമ സുധീർ, കരയോഗം ഭാരവാഹികളായ അനീഷ്, സജീവൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങളിലെ ദുരിതങ്ങളെക്കുറിച്ചുള്ള മനോരമ പരമ്പരയിലൂടെയാണ് കുടുംബത്തിന്റെ കഷ്ടപ്പാട് പുറത്തറിഞ്ഞത്.
ശ്യാംദാസിന്റെ മരണമറിഞ്ഞ് തളർന്നുവീണ പിതാവ് ശങ്കർദാസ് ഇപ്പോഴും രോഗമുക്തനായിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് അർഹതപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കണമെന്ന് അരയസമാജം പ്രസിഡന്റ് കെ.ദേവരാജൻ ആവശ്യപ്പെട്ടു.