ADVERTISEMENT

ദോഹ ∙ സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കാവ്യരചനയുടെ 150-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ അശോക ഹാളില്‍ നടന്ന ആഘോഷ പരിപാടിയ്ക്ക് ഇശല്‍മാല മാപ്പിളകലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്ററും കുണ്ടൊട്ടി മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുമാണ് ചുക്കാന്‍ പിടിച്ചത്. 

 

മാപ്പിളകലാ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇശല്‍ മാലസാഹിത്യ വേദിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ദോഹയിലെ ഗായകരായ ആഷിഖ് മാഹി, മൈഥിലി, ആരിഫ, ലിന്‍ഷ റിയാസ് എന്നിവര്‍ ഇശല്‍ തേന്‍ മഴ തീര്‍ത്തപ്പോള്‍ ലതീഫ് മാഹിയുടെ നേതൃത്വത്തിലുള്ള വാദ്യഘോഷങ്ങളും കെ.മുഹമ്മദ് ഈസ നയിച്ച പ്രത്യേക സംഗീത വിരുന്നും നല്ലൊരു സംഗീത സായാഹ്നമാണ് സദസിന് സമ്മാനിച്ചത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com