അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്രൻ പുതിയ സൗദി ഉപ പ്രതിരോധമന്ത്രി

Mail This Article
റിയാദ്∙ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രിനെ പുതിയ ഉപ പ്രതിരോധമന്ത്രിയായി നിയമിച്ചു. സൽമാൻ രാജാവാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read also: യുഎഇയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം...
കൂടാതെ ഉത്തര അതിർത്തി പ്രവിശ്യ ഗവർണറായിരുന്ന സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ നാസർ അൽ സൗദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഡോ. ഹിശാം ബിൻ അബ്ദുറഹ്മാൻ ആലു ഷെയ്ഖിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായും ഖാലിദ് ബിൻ മുഹമ്മദ് അൽഅബ്ദുൽ കരീമിനെ റോയൽ കോർട്ട് ഉപദേഷ്ടാവായും നിസാർ ബിൻ സുലൈമാൻ അൽ അലൂലായെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായും ആലി ബിൻ മുഹമ്മദ് അൽസഹ്‌റാനിയെ വ്യാവസായിക സുരക്ഷ സമിതി ഗവർണറായും ഇബ്രാഹീം ബിൻ യൂസുഫ് അൽമുബാറക് നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു.
English Summary: Abdurrahman bin Mohammed Al Muqrin has been appointed as the new Deputy Defense Minister