ദോഫ അണ്ടർ18 ഫുട്ബോൾ മലയാളികളുടെ അഭിമാനം; കിരീടം ചൂടി മുഹമ്മദ് മിഷാല്‍

Mail This Article
ദുബായ് ∙ ദുബായ് സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ദുബായ് ഓപ്പൺ ഫുട്ബോൾ അക്കാദമി (ദോഫ) അണ്ടർ18 വിഭാഗത്തിൽ മികച്ച കളിക്കാരനായി മലയാളിയായ മുഹമ്മദ് മിഷാലിനെ തിരഞ്ഞെടുത്തു. ബാർസിലോന, മാഞ്ചസ്റ്റർ സിറ്റി, യുവെന്റസ്, ഷബാബ് അൽ അഹ്‍ലി തുടങ്ങി ലോകത്തിലെ 185 ക്ലബ്ബുകൾ പങ്കെടുത്ത മത്സരത്തിലാണ് മിഷാൽ കിരീടം ചൂടിയത്. മലപ്പുറം തിരൂർ ബിപി അങ്ങാടി സ്വദേശിയും ലുലു ഗ്രൂപ്പിന്റെ പഴം–പച്ചക്കറി പർച്ചേസ് ഡയറക്ടറുമായ കടവത്ത് സുൽഫിക്കറിന്റെയും ജസീനയുടെയും മകനാണ്. സുൽഫിക്കർ മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബോൾ താരമായിരുന്നു.ദുബായ് ക്രെഡൻസ് ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ മിഷാൽ 5 വർഷമായി അലയൻസ് ക്ലബ്ബിലാണ് പരിശീലിക്കുന്നത്.