ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിവിധ ഗവർണറേറ്റുകളിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് ഏജൻസികളിൽ നടത്തിയ പരിശോധനയിൽ ഒട്ടേറ നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. റിക്രൂട്ട്മെന്‍റ് ഏജൻസികൾ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ്  വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം പരിശോധന ശക്തമാക്കിയത്. 

ഹവല്ലി ഗവർണറേറ്റിൽ, നിബന്ധനകൾ ലംഘിച്ച രണ്ട് ഏജൻസികൾ അധികൃതർ പൂട്ടിച്ചു. ഈ ഏജൻസികൾ സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ ഫീസ് ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. റിക്രൂട്ട്മെന്‍റ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള നടപടികൾ തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഏജൻസികളുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും സംശയം തോന്നിയാൽ വാണിജ്യ വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് അധികൃതർ ഉപദേശിച്ചു.

English Summary:

Raids on domestic labor offices in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com