ADVERTISEMENT

റിയാദ് ∙ ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്് വ്യക്തമാക്കി. 

അധികാരത്തിൽ പ്രവേശിച്ച ശേഷം ട്രംപ് ഫോണിൽ സംസാരിച്ച ആദ്യ വിദേശ നേതാവാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ആദ്യ തവണ അധികാരത്തിൽ പ്രവേശിച്ചപ്പോഴും പാരമ്പര്യങ്ങൾ ലംഘിച്ച്് ട്രംപ് ആദ്യ സന്ദർശനം നടത്തിയതും സൗദി അറേബ്യയിൽ തന്നെയാണ്. ഉഭയകക്ഷി സഹകരണം, മതം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ട്രംപുമായി  ചർച്ച ചെയ്യാൻ ഏറെ കാര്യങ്ങളുണ്ടെന്ന് നേരത്തെ സൗദി കിരീടാവകാശി വ്യക്തമാക്കിയിരുന്നു. 

യുക്രെയ്ൻ വിഷയവുമായി ബന്ധപ്പെട്ട്് ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മർകോ റുബിയോയുമായി  കിരീടാവകാശി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ്–റഷ്യൻ ചർച്ചകൾക്കായി റിയാദിൽ വേദിയൊരുക്കിയതിന് ട്രംപ് സൗദി കിരീടാവകാശിയ്ക്ക്് നന്ദി അറിയിച്ചിരുന്നു. യുക്രെയ്ൻ വിഷയത്തിൽ റിയാദിൽ നടന്ന യുഎസ്–റഷ്യ ചർച്ച ഫലപ്രദമായിരുന്നുവെന്ന് കഴിഞ്ഞ മാസം മിയാമിയിൽ നടന്ന ഉച്ചകോടിയിൽ ട്രംപ്് വെളിപ്പെടുത്തിയിരുന്നു. 

English Summary:

US President Donald Trump announced that he plans to visit to Saudi Arabia in April. He also expects to meet Russian President.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com