ADVERTISEMENT

​ദുബായ് ∙ കെഫ റമസാൻ കപ്പിന്റെ ആദ്യ സീസണിൽ കോർണർ വേൾഡ് എഫ്സി ചാംപ്യന്മാർ. കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത 12 ടീമുകളാണ് മത്സരിച്ചത്.

സെമിയിൽ കോസ്റ്റൽ തിരുവനന്തപുരം എഫ്സിയും കോർണർ വേൾഡും സമനില പാലിച്ചതോടെ ടോസിലൂടെയാണ് കോർണർ വേൾഡ് ഫൈനലിൽ കടന്നത്. രണ്ടാം സെമിയിൽ അബ്രെക്കോ എഫ്സിയും അൽ സബാഹ് ഹസ്‌ലേഴ്സ് എഫ്സിയും തമ്മിലുള്ള മത്സരത്തിൽ പെനൽറ്റിയിലൂടെയാണ് അൽ സബാഹ് ഹസ്‌ലേഴ്സ് ഫൈനലിൽ കടന്നത്. 

ടൂർണമെന്റിലെ മികച്ച താരമായി മുജ്തബയും ഡിഫൻഡറായി അഫ്സലിനെയും (കോർണർ വേൾഡ്) തിരഞ്ഞെടുത്തു.  ബെസ്റ്റ് ഗോൾ കീപ്പർ ആയി അൽ സബാഹ് ഹസ്‌ലേഴ്സിന്റെ സഹൽനെ തിരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങിൽ കെഫാ പ്രസിഡന്റ് ജാഫർ ഒറവങ്കര, സന്തോഷ് കരിവെള്ളൂർ, ഭാരവാഹികളായ ഷറഫുദ്ദീൻ ഉദിനൂർ, ആദം അലി ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

English Summary:

Korner World FC wins Kefa Ramadan Cup Season 1

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com