യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

Mail This Article
ദുബായ് ∙ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ - മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി വിനിയോഗിക്കും.
ഡിജിറ്റൽ പേയ്‌മെന്റുകളുടെയും സാമ്പത്തിക പുതുമകളുടെയും ഫിൻടെക് ഇന്നൊവേഷൻ കേന്ദ്രമായി വളരുന്ന ഈ മേഖലയിലെ വളർച്ച ക്യാഷ് ഫ്രീക്ക് വികസന സാധ്യതകൾ നൽകുന്നു. ഈ ഫണ്ടിങ് റൗണ്ട് കൊറിയൻ ഡിജിറ്റൽ എന്റർടെയിൻമെന്റ് ഭീമനായ ക്രാഫ്റ്റോൺ നയിച്ചു. കൂടാതെ, നിലവിലെ നിക്ഷേപകനായ ആപിസ് ഗ്രോത്ത് ഫണ്ട്-2 (ആപിസ് പാർട്ണേർസ് ഗ്രൂപ്പ്-യുകെ) ഇതിൽ പങ്കെടുക്കുകയും ചെയ്തു.
ക്യാഷ് ഫ്രീ പെയ്മെന്റ്സ് നേരത്തെ തന്നെ ടെലർ എന്ന സ്ഥാപനവുമായി ചേർന്ന് മധ്യപൂർവദേശത്തെ ബിസിനസുകൾക്ക് പേയ്‌മെന്റ് സേവനങ്ങൾ നൽകിവരുന്നുവെന്ന് സിഇഒയും സഹസ്ഥാപകനുമായ ആകാശ് സിന്ഹ പറഞ്ഞു.