ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

Mail This Article
ഷാർജ ∙ ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ ഇഫ്താർ ടെന്റിൽ ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കി. വിവിധ രാജ്യക്കാരായ 1400 ലധികം പേർ പങ്കെടുത്ത ഇഫ്താർ സംഗമം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻച്ചിറ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫഹീമിന്റെ ഖിറാത്തോടെ ആരംഭിച്ച സംഗമത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, സംസ്ഥാന പ്രസിഡന്റ് ഹാശിം നുഞ്ഞേരി, ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണപുരം, ജില്ലാ പ്രസിഡന്റ് അബ്ദുൽഖാദർ ചക്കനാത്ത് എന്നിവർ പ്രസംഗിച്ചു. സി കെ ഇസ്മായിൽ വാഫി പ്രഭാഷണം നടത്തി.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സി കെ മുഹമ്മദാലിക്കുള്ള മണ്ഡലം സ്നേഹപഹാരം പാണക്കാട് സയ്യിദ് അബ്ബാസ്അലി തങ്ങൾ കൈമാറി. വി കെ അബ്ദുൽ ഗഫൂർ (ഫൈൻ ടൂൾസ്), സിറാജ് മുസ്തഫ (ഹെഡ് ഓഫ് ബിസിനസ് ഡെവലപ്പ്മെന്റ്, കോർപ്പറേറ്റ് റിലേഷൻസ് ആസ്റ്റർ ഹോസ്പിറ്റൽ ആന്‍ഡ് ക്ലിനിക്സ്), മുഹമ്മദ് ഫാസിൽ (ഫ്രാൻഗൾഫ് ലീഗൽ കൺസൽട്ടന്റ്), മുഹമ്മദ് ഷാകിർ (ഡയറക്ടർ, യൂണിക് വേൾഡ് എഡ്യൂക്കേഷൻ), ഇ എസ് ഷബീർ (ഫൈൻവേ), എം സി എ നാസർ (മീഡിയവൺ), നാസർ ബേപ്പൂർ (സ്മാർട്ട് പ്ലസ്), ഇ ടി പ്രകാശ് (മാതൃഭൂമി), ഷമീർ ഷെർവാനി (മ്യൂസിക് ഡയറക്ടർ) ടി എസ് റഷീദ് (ഷോക്കോൺ ഓട്ടോ), ഹനീഫ മുളൂർക്കര (ഫോക്കസ് അഡ്വർടൈസിങ്), മുസ്തഫ (ടെസ്റ്റി വില്ല റസ്റ്ററന്റ്) പ്രശസ്ത വ്ലോഗർസ് ഹുസ്ന അബ്ദുൽ റസാക്ക്, ഹെൻസ എന്നിവർ അഥിതികൾ ആയിരുന്നു.
ഷാർജ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കബീർ ചാന്നാങ്കര, സെക്രട്ടറി മാരായ ഫസൽ തലശ്ശേരി, കെ എസ് ഷാനവാസ്, സി ബി കരീം, ജില്ലാ വൈസ് പ്രസിഡന്റ് എം എ ഹനീജ്, സെക്രട്ടറിമാരായ എൻ പി അബ്ദുൽ ഹമീദ്, കെ എ ശംസുദ്ധീൻ, ഫവാസ് ചാമക്കാല, ദുബായ് കെ എം സി സി നേതാക്കളായ മുഹമ്മദ് വെട്ടുകാട്, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഷാർജ കെഎംസിസി വിവിധ മണ്ഡലം നേതാക്കളായ ആർ ഒ ഇസ്മായിൽ, നവാസ് (ഗുരുവായൂർ), നിസാം വാടാനപ്പിള്ളി, ഉസ്മാൻ വെട്ടുകാട്, ഇർഷാദ് (മണലൂർ) നജീബ് (കൈപ്പമംഗലം), മുൻ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് നാട്ടിക, ജില്ല വനിതാ വിങ് നേതാക്കളായ സജ്ന ഉമ്മർ, ഹസീന റഫീഖ്, ഷംന നിസാം, ബാൽകീസ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം നേതാക്കളായ അബ്ദുൽ ജലീൽ, സി എസ് ഖലീൽ, നസീർ, നെജു അയ്യാരിൽ, മുഹമ്മദലി, സി എസ് ഷിയാസ്, വി ബി സകരിയ്യ, എം എ സനീജ്, എം എ അൻവർ, സി വി ഉമ്മർ, മുസമ്മിൽ, ഫൈസൽ, മണ്ഡലം വനിതാ വിങ് നേതാക്കളായ ഹാരിഷ നജീബ്, ജസീല ഇസ്ഹാഖ്, ഷെറി നെജു, ഹസീന സനീജ്, സബീന ഹനീജ്, മുനീറ ഹാരിസ് എന്നിവർ നേതൃത്വം നൽകി മണ്ഡലം ജനറൽ സെക്രട്ടറി. പി. എസ് ഷമീർ സ്വാഗതവും എം എ ഹൈദർ നന്ദിയും പറഞ്ഞു.