എസ്ഐഐസി ദമാം സൗഹൃദ ഇഫ്താർ വിരുന്ന്

Mail This Article
ദമാം ∙ ദമാം സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഫോക്കസ് ഇന്റർനാഷനൽ സിഇഒ ശബീർ വെള്ളാടത്ത് ആമുഖ പ്രഭാഷണം നടത്തി.
ദമാമിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മുഹമ്മദ് കുട്ടി കോഡൂർ , സിദ്ദീഖ് പാണ്ടികശാല (കെഎംസിസി) ബിജു കല്ലുമല, ഇ.കെ. സലീം (ഒഐസിസി), അൻവർ ശാഫി, സിനാൻ (തനിമ), അബ്ദുസ്സമദ് (കെഎൻഎം) ഡിഐസി മുഹമ്മദ്, അബ്ദുൽ ഗഫൂർ വിസ്ഡം ഇസ്‌ലാമിക് സെന്റർ, നജീം ബഷീർ (എംഎസ്എസ്), അബ്ദുൽ മജീദ് (സിജി), പിടി അലവി (മീഡിയ) , നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ നൗഷാദ് അകോലത്ത്, നൗഫൽ വെളിയംകോട്, നസീമുസ്സബാഹ് (ഫോക്കസ് സൗദി ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
നൗഷാദ് കുനിയിൽ മോഡറേറ്ററായിരുന്നു. സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റ പ്രസിഡന്റ് യൂസുഫ് കൊടിഞ്ഞി അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി നസ്റുള്ള അബ്ദുൾ കരീം സ്വാഗതവും ജമാൽ കൈപ്പമംഗലം നന്ദിയും പറഞ്ഞു .