ഐ വർഗീസ് മാർച്ച് അവസാനത്തോടെ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നു.
Mail This Article
×
ADVERTISEMENT
ഡാലസ് ∙ നാല് പതിറ്റാണ്ട് നീണ്ടസാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ഐ. വർഗീസ് മാർച്ച് മാസം അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങുന്നു. 1983ൽ കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിലെത്തിയ അദ്ദേഹം 1984ൽ ഡാലസിലേക്ക് താമസം മാറ്റുകയായിരുന്നു. ഡാലസ് പാർക്‌ലാൻഡ് ആശുപത്രിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
1986ൽ ജയിംസ് പുരുഷോത്തമൻ പ്രസിഡന്റായിരുന്നപ്പോൾ ട്രഷറർ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് ഐ. വർഗീസ് ഡാലസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. 1988, 1991 വർഷങ്ങളിൽ സെക്രട്ടറിയായി ചുമതലയേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.