ദിവസവും അരമണിക്കൂർ നടന്നാൽ ശരീരത്തിൽ വരുന്ന 6 മാറ്റങ്ങൾ; ആരോഗ്യം മെച്ചപ്പെടുമെന്ന് ഉറപ്പ്!

Mail This Article
ദിവസവും അരമണിക്കൂർ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ‍്യഗുണങ്ങൾ ഈ അരമണിക്കൂർ നടത്തം കൊണ്ട് ശരീരത്തിനു ലഭിക്കും. മാനസികാരോഗൃം വർധിപ്പിക്കുന്നതു മുതൽ അസ്ഥികളുടെ ബലം ശക്തിപ്പെടുത്തുന്നതുൾപ്പടെയുളള ഗുണങ്ങൾ ദിവസേനയുളള നടത്തം കൊണ്ടു ലഭിക്കാം. ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഫലം ചെയ്യുന്നതാണ് ഈ അരമണിക്കൂർ നടത്തം.
അസ്ഥികൾ ബലപ്പെടുന്നു
നടത്തം ഒരു ഭാരം താങ്ങുന്ന വ്യായാമമാണ്, ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അസ്ഥികൾക്കു കിട്ടുന്ന ഒരു ചെറിയ വ്യായാമമായി നടത്തത്തിനെ കരുതാം. അസ്ഥികൾ ഉറപ്പുള്ളതും ശക്തവുമായി നിലനിർത്താൻ നടത്തം സഹായിക്കുന്നുണ്ട്.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
മാനസികാവസ്ഥ സ്വാഭാവികമായി ഉയരുമ്പോൾ ദേഷ്യമോ സമ്മർദ്ദമോ ഒക്കെ അനുഭവപ്പെടാം. 30 മിനിറ്റ് നടത്തം കൊണ്ട് അത്തരം വികാരങ്ങളെ ലഘൂകരിക്കാൻ കഴിയുന്നതാണ്. 'ഫീൽ-ഗുഡ്' ഹോർമോണുകൾ എന്നു അറിയപ്പെടുന്ന എൻഡോർഫിനുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്താൻ ഈ അരമണിക്കൂർ വൃായാമം സഹായിക്കുന്നു. ഇത് ഉത്കണ്ഠ, സമ്മർദ്ദം, വിഷാദരോഗ ലക്ഷണങ്ങൾ എന്നിവയെ കുറയ്ക്കുന്നു.
ശരിയായ ഉറക്കം ലഭിക്കുന്നു
ദിവസേനയുള്ള നടത്തം ഉറക്കം ക്രമീകരിക്കാൻ സഹായിക്കും, അതുവഴി നന്നായി ഉറങ്ങാനും ഉറക്കം എളുപ്പമാക്കാനും സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിന്റെ സ്വാഭാവിക താളം നിയന്ത്രിക്കാനും കഴിയുന്നു.
ഊർജ്ജം ലഭിക്കുന്നു
അരമണിക്കൂർ നടത്തം ഊർജ്ജനഷ്ടം കുറച്ച് കൂടുതൽ ഊർജ്ജം ശരീരത്തിനു നൽകുന്നു. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും കൂടുതൽ ഓക്സിജനും പോഷകങ്ങളും കോശങ്ങളിലേക്കക്കു ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതുവഴി ഉൻമേഷവും ശക്തിയും ലഭിക്കുന്നു.

രോഗപ്രതിരോധശേഷി കൂട്ടുന്നു
പതിവായി നടക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗൃം വർധിപ്പിക്കുവാനും സാധിക്കുന്നു.
ഉയർന്ന കാലറി ഇല്ലാതാക്കുന്നു
ജിമ്മിൽ പോകാതെ തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കു ഏറെ ഫലപ്രദമാണ് ദിവസേനയുളള നടത്തം. കാലറി എരിച്ചുകളയാനും അധിക ഭാരം നിയന്ത്രിക്കാനും നടത്തം ഒരു മികച്ച മാർഗമാണ്. കൂടാതെ, ഇത് കാലുകൾ, കോർ, ഇടുപ്പ് എന്നിവയെ ടോൺ ചെയ്യാൻ സഹായിക്കുന്നു. ജിമ്മിലെ പോലുളള തീവ്രവും കഠിനവുമായ പ്രവർത്തികൾ ഒന്നും തന്നെ അരമണിക്കൂർ നടത്തത്തിനു ആവശൃമായി വരുന്നില്ല.