ADVERTISEMENT

ശരീരത്തിന് ഏറ്റവും അവശ്യമുള്ള പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ സി. എല്ലുകളുടെ വികസനം, രക്തധമനികളുടെ ആരോഗ്യം, മുറിവുണക്കല്‍ എന്നിവയ്ക്കെല്ലാം വൈറ്റമിന്‍ സി സഹായിക്കുന്നു. കൊളാജന്‍ എന്ന അവശ്യ പ്രോട്ടീന്‍റെ ശരിയായ ഉത്പാദനത്തിനും വൈറ്റമിന്‍ സി പ്രധാന പങ്ക് വഹിക്കുന്നു. വൈറ്റമിന്‍ സിയുടെ അഭാവം ജീവനുതന്നെ ഹാനികരമായേക്കാവുന്ന പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. 

 

സ്കര്‍വി

വൈറ്റമിന്‍ സി അഭാവം മൂലം വരുന്ന സര്‍വസാധാരണമായ രോഗമാണ് സ്കര്‍വി. ചര്‍മത്തിന് നിറംമാറ്റം, മോണകളില്‍ നിന്ന് രക്തസ്രാവം, ക്ഷീണം, തിണര്‍പ്പുകള്‍, വിശപ്പില്ലായ്മ, സന്ധിവേദന എന്നിവയെല്ലാം സ്കര്‍വിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വിളര്‍ച്ച, മോണകള്‍ക്ക് പഴുപ്പുണ്ടാക്കുന്ന ജിന്‍ജിവിറ്റീസ്, ചര്‍മത്തില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥ എന്നിവയ്ക്ക് ഇവ കാരണമാകാം. 

 

ഹൈപ്പര്‍തൈറോയ്ഡിസം

വൈറ്റമിന്‍ സിയുടെ അഭാവം മൂലം തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് ഹൈപ്പര്‍തൈറോയ്ഡിസത്തിലേക്ക് നയിക്കാം. ആര്‍ത്തവപ്രശ്നങ്ങള്‍, ഭാരനഷ്ടം, ഉയര്‍ന്ന ഹൃദയമിടിപ്പ്, അമിതമായ വിശപ്പ്, പരിഭ്രമം, വിറയല്‍ എന്നിവയെല്ലാം ഹൈപ്പര്‍തൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങളാണ്. 

 

വിളര്‍ച്ച

ഭക്ഷണത്തില്‍ നിന്നു ശരീരത്തിന് ആവശ്യമായ അയണ്‍ വലിച്ചെടുക്കാനും വൈറ്റമിന്‍ സി സഹായിക്കും. വൈറ്റമിന്‍ സിയുടെ അഭാവം ഇതിനാല്‍തന്നെ ചുവന്ന രക്താണുക്കളുടെ എണ്ണവും ഗുണനിലവാരവും കുറയ്ക്കും. ഇത് വിളര്‍ച്ചയിലേക്ക് നയിക്കാം. ക്ഷീണം, ശരീരത്തിന്‍റെ നിറംമാറ്റം, ശ്വാസംമുട്ടല്‍, തലകറക്കം, ഭാരം കുറയല്‍ എന്നിവ ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. 

 

 

പല്ലുകളെ ശക്തിപ്പെടുത്തുകയും മോണകളെ ആരോഗ്യത്തോടെ വയ്ക്കുകയും ചെയ്യുന്ന വൈറ്റമിന്‍ സിയുടെ അഭാവം വായയുടെ മോശം ആരോഗ്യത്തിന് കാരണമാകാം. നല്ല തിളങ്ങുന്ന ചര്‍മത്തിനും വൈറ്റമിന്‍ സി ആവശ്യമാണ്. ഓറഞ്ച്, നാരങ്ങ, മുന്തിരി, സ്ട്രോബെറി, ബ്രക്കോളി, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയിലെല്ലാം വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്‍റുകളായും വൈറ്റമിന്‍ സി കഴിക്കാവുന്നതാണ്.

Content Summary : Vitamin C deficiency diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com