7000 ടൺ ഭാരമുള്ള സ്‌കൂളിനെ നടത്തിക്കൊണ്ടു പോകുന്നത് കണ്ടോ! വൈറലായി ഈ കാഴ്ച
Mail This Article
പൊതുവെ ഇത്രയും വലിയ കെട്ടിടങ്ങൾ സ്ലൈഡിങ് റെയിൽ അടിത്തറയിൽ ഘടിപ്പിച്ചാണ് വലിച്ചു നീക്കാറുള്ളത്. പക്ഷേ സ്‌കൂളിന്റെ പഴക്കവും കൃത്യമല്ലാത്ത ആകൃതിയും ഇതിനു വെല്ലുവിളി ഉയർത്തി. അങ്ങനെ വിദഗ്ധർ മറ്റൊരു വഴി കണ്ടുപിടിച്ചു. സ്‌കൂളിനെ പതിയെ നടത്തിക്കൊണ്ടു പോവുക. 200 റോബോട്ടിക് കൈകൾ ഉപയോഗിച്ചാണ് 7000 ടൺ ഭാരമുള്ള സ്‌കൂളിനെ നിരക്കി നീക്കിയത്. ഇതിനായി 18 ദിവസം വേണ്ടിവന്നു. പുതിയ സ്ഥലത്ത് സ്ഥാപിച്ച ശേഷം അടിമുടി പുതുക്കിപ്പണിതു കെട്ടും മട്ടും മാറ്റുന്നത് ഇപ്പോൾ പുരോഗമിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സ്‌കൂൾ വലിച്ചു നീക്കുന്ന വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
നമ്മുടെ കേരളത്തിലും തുടർച്ചയായ പ്രളയത്തിനുശേഷം വീടുകൾ സുരക്ഷിതമായ ഉയരത്തിലേക്ക് നീക്കുന്ന പണികൾ നടക്കുന്നുണ്ട്. മധ്യകേരളത്തിൽ തന്നെ ആയിരത്തോളം വീടുകൾ ഇപ്രകാരം വലിച്ചുനീക്കി എന്നാണ് കണക്ക്. ഉത്തരേന്ത്യൻ സംഘമാണ് ഇത്തരം പണികളുടെ ചുക്കാൻ പിടിക്കുന്നത്.
English Summary- 85 year old School Lifted in China