ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വീടിനകത്തും പുറത്തുമുള്ള തടി ഉൽപ്പന്നങ്ങൾ എന്തുമായിക്കൊള്ളട്ടെ അവ ഭംഗിയോടെ കാത്തുസൂക്ഷിക്കാൻ പോളിഷിങ് അനിവാര്യമാണ്. എന്നാൽ ഭംഗി നിലനിർത്തുന്നതോടൊപ്പം തടിയുടെയും അത് ഉപയോഗിക്കുന്നവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. ഏറ്റവും സുരക്ഷിതമായ രീതിയിൽ ഫർണിച്ചറുകളുടെ പുതുമയും പ്രൗഢിയും നിലനിർത്താൻ ബെർജർ പെയിന്റ്സ് പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ ഉൽപന്നമാണ് ഇംപീരിയ ബ്രീത്ത് ഈസി. 

ആരോഗ്യത്തിന് ഹാനികരമായ രാസപദാർത്ഥങ്ങൾ ഉപയോഗിക്കാതെ തടി ഉത്പന്നങ്ങളുടെ സ്വാഭാവികത കാത്തുസൂക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ വാട്ടർ -ബേസ്ഡ് വുഡ് കോട്ടിങ് പ്രോഡക്റ്റ്, ബെർജർ പെയിന്റ്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഫർണിച്ചറുകൾക്കു പുറമേ അകത്തളങ്ങളിലെ തടിയിൽ നിർമ്മിച്ച തറകളിലും ഇംപീരിയ ബ്രീത്ത് ഈസി ഉപയോഗിച്ച് കോട്ടിങ് നൽകാം. ഒരുതവണ കോട്ടിങ് നടത്തിയിട്ടുള്ള ഫർണിച്ചറുകളിലും പുതിയ ഫർണിച്ചറുകളിലും ഇത് ഒരേപോലെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 

അത്യാധുനിക ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഉത്പന്നം ക്ലിയർ, സ്റ്റെയിൻഡ്, പിഗ്മെന്റഡ് എന്നീ വ്യത്യസ്തതകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്ലോസ്സ്, മാറ്റ് എന്നീ ഫിനിഷിങ്ങുകളിൽ ഇംപീരിയ ബ്രീത്ത് ഈസി ലഭ്യമാണ്. സ്പ്രേയറിന്റെ ആവശ്യമില്ലാതെ ബ്രഷ്, റോളർ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കോട്ടിങ് ചെയ്യാൻ സാധിക്കും. ഇതുമൂലം  പോളിഷ് അല്പംപോലും പാഴാവില്ല എന്ന് ഉറപ്പുവരുത്തുന്നു.

നിത്യോപയോഗത്തിനുള്ള  ഫർണിച്ചറുകളിൽ മാത്രമല്ല പരമ്പരാഗത തടി ഉൽപന്നങ്ങളിലും ഇംപീരിയ ബ്രീത്ത് ഈസി ഉപയോഗിക്കാനാവും. റീ പോളിഷിങ് നടത്തുമ്പോൾ മുൻപത്തെ കോട്ടിങ് പൂർണമായും നീക്കം ചെയ്യേണ്ടതില്ല. രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാൽ  മനുഷ്യർക്കോ പരിസ്ഥിതിക്കോ അപകടം ഉണ്ടാക്കാത്ത ഉൽപന്നംകൂടിയാണ് ഇംപീരിയ ബ്രീത്ത് ഈസി. പൂർണ്ണമായും വിഷരഹിതമായതിനാൽ പുകപടലങ്ങളോ, ശ്വാസകോശത്തിന് ഹാനികരമായ രീതിയിൽ മണമോ ഉണ്ടാവില്ല. ഉപയോഗ സമയത്ത് കണ്ണുകൾക്ക് അലർജി ഉണ്ടാകില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.  വലിയ വൈദഗ്ധ്യമോ അധിക ഉപകരണങ്ങളോ ആവശ്യമില്ലാതെതന്നെ ഏതൊരു സാധാരണ പെയിന്റർക്കും ഇംപീരിയ ബ്രീത്ത് ഈസി ഉപയോഗിച്ച് വുഡ് പോളിഷിങ് ചെയ്യാനാകും.

ആന്റി മൈക്രോബിയൽ ഗുണങ്ങളാണ് മറ്റൊരു സവിശേഷത. 99.9 ശതമാനം അണുക്കളെയും കൊല്ലാനുള്ള ശക്തി ഉള്ളതിനാൽ  ഉപയോഗിക്കുന്നവരുടെ ആരോഗ്യം പൂർണമായും ഉറപ്പുവരുത്തുന്നു. ഈർപ്പം മൂലം തടിയിൽ ഉണ്ടാകുന്ന പൂപ്പലുകൾ ചെറുത്തു നിൽക്കാനുള്ള കഴിവും ഇംപീരിയ ബ്രീത്ത് ഈസിക്കുണ്ട്.

ഇംപീരിയ ബ്രീത്ത് ഈസി ഹോട്ടൽ, സ്‌കൂൾ, ഷോപ്പിങ് മാൾ, ആശുപത്രികൾ, ബഹുനില കെട്ടിടങ്ങൾ എന്നിവയ്‌ക്കെല്ലാം അനുയോജ്യമാണ്. അപകടങ്ങൾ ഇല്ലാതെതന്നെ അനായാസം പെയിന്റ് ചെയ്യാനാകും. 

ജർമൻ വാട്ടർബേസ്ഡ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇംപീരിയ ബ്രീത്ത് ഈസി, വുഡ് പോളിഷിങ്ങിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി, പെയിന്റിങ് അനായാസമാക്കുന്നു.  ദൃഢത ലഭിക്കാൻ എക്സ്റ്റീരിയർ കോട്ടിങ് കൃത്യമായി പ്ലാസ്റ്റിസൈസ്ഡ് ചെയ്തിട്ടുണ്ട്. അതുപോലെ മഴയെ പ്രതിരോധിക്കാൻ സിലിക്കോൺ ട്രീറ്റ്‌മെന്റും ചെയ്തിട്ടുണ്ട്. വളരെ വേഗത്തിൽ പോളിഷിങ് പൂർത്തിയാക്കാൻ സാധിക്കും എന്നതിനാൽ സമയലാഭവും അതേപോലെ സാമ്പത്തിക ലാഭവും ഉറപ്പുവരുത്തുന്നു.

English Summary- Imperia Breathe Easy from Berger paints; Home Painting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com