ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ടാപ്പിങ് തൊഴിലാളികൾ റബർ പാൽ ശേഖരിക്കാൻ തൊട്ടിയും ബക്കറ്റും തൂക്കി നടക്കേണ്ട കാര്യമില്ല, പകരം സ്കൂൾ കുട്ടികളെ പോലെ തോളിൽ ഒരു ബാഗും തൂക്കി പണി എളുപ്പമാക്കാനുള്ള ഉപകരണമാണ് ലാറ്റക്സ് ക്യാരി നാപ്സാക്ക് എന്ന് പാൽ സംഭരണ സഞ്ചി. മരങ്ങൾ ടാപ്പ് ചെയ്ത ശേഷം ബക്കറ്റിൽ റബർ പാൽ ശേഖരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കു പരിഹാരമായാണ് അമൽജ്യോതി എൻജിനീയറിങ് കോളജിലെ യുവസംരംഭകർ ഇതു വികസിപ്പിച്ചെടുത്തത്. 16 ലിറ്റർ സംഭരണ ശേഷി ഉണ്ട്. ബാഗിന്റെ മുൻപിലെ ‍ കുഴലിൽ ഘടിപ്പിച്ചിരിക്കുന്ന കപ്പിലേക്കു റബർ പാൽ ഒഴിച്ചതിന്‌ ശേഷം അടുത്ത റബർ ചുവട്ടിലേക്കു നടന്നു നീങ്ങുന്നതിനിടെ ഈ കുഴലൊന്നു ഉയർത്തിയാൽ മതി ‍ പാൽ ബാഗിലെത്തും. മലഞ്ചെരിവുകളിലെ റബർത്തോട്ടങ്ങളിലാണു ഇവ ഏറെ പ്രയോജനകരം. കയ്യിൽ ബക്കറ്റുമായി ഇത്തരം തോട്ടങ്ങളിലെ പാൽ ശേഖരണം ഏറെ ദുരിതമാണ്. കാലൊന്നു തെന്നിയാൽ, ചവിട്ടുന്ന കല്ലും മണ്ണും ഇളകിയാൽ ബക്കറ്റിലെ പാൽ മറിഞ്ഞു പോകുമെന്നതു ഉറപ്പാണ്. എന്നാൽ, ഈ പുതിയ ലാറ്റക്സ് ക്യാരി ബാഗിൽ ഇത്തരം സാഹചര്യങ്ങളിലും പാൽ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. തൊഴിലാളികൾക്ക് ആയാസരഹിതമായി പാൽ സംഭരിക്കാമെന്നതും മറ്റൊരു ഗുണമാണ്. 

കേന്ദ്ര സഹായം

അമൽജ്യോതി എൻജിനീയറിങ് കോളജിലെ സംരംഭകർ വികസിപ്പിച്ചെടുത്ത ലാറ്റക്സ് ക്യാരി നാപ്സാക്ക് എന്ന റബർ പാൽ സംഭരണ സഞ്ചിയുടെ (ലാറ്റിനോ) വിപണനത്തിനു കേന്ദ്ര സർക്കാരിന്റെ ധനസഹായം. സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ അംബേദ്കർ സോഷ്യൽ ഇന്നവേഷൻ ഇൻക്യുബേഷൻ മിഷൻ (എഎസ്ഐഐഎം) പദ്ധതി പ്രകാരം 30 ലക്ഷം രൂപയാണ് ഉൽപാദനത്തിനും വിപണനത്തിനും മറ്റ് അനുബന്ധ വികസന പ്രവർത്തനങ്ങൾക്കുമായി അനുവദിച്ചത്.

വിപണിയിൽ

കോളജിലെ സ്റ്റാർട്ടപ്സ് വാലി ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ പ്രവർത്തിക്കുന്ന ആപ്ടിനോവ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 3 വർഷം മുൻപാണ് ഉൽപന്നം കണ്ടുപിടിച്ചത്. പിന്നീട് മാറ്റങ്ങൾ വരുത്തി 1000-1200 രൂപ വിലയ്ക്ക് കർഷകരിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്. കോളജിലെ പൂർവ വിദ്യാർഥികളും ജീവനക്കാരുമായ അജിൻ ഓമനക്കുട്ടൻ, അലൻ അനിൽ, പ്രഫ. എബി വർഗീസ് എന്നിവരാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച ഫെസ്റ്റിവൽ ഓഫ് ഇന്നവേഷനിൽ സമൂഹിക പ്രാധാന്യമുള്ള കണ്ടുപിടിത്തത്തിന് അവാർഡ് നേടിയിരുന്നു.

വിഡിയോ കാണാം

English summary: Latex Carry Knapsack

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com