ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായികളുടെ ലോകത്ത് ഏറ്റവും മിഴിവുള്ള കഥാപാത്രം ആര് എന്ന ചോദ്യത്തിനുത്തരമാണ് ചിലമ്പിനേത്തു ചന്ത്രക്കാറൻ. തിരുവിതാംകൂർ വാണ ധർമ്മരാജാവ് എന്ന് ഖ്യാതിനേടിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്തു നടന്ന ചരിത്ര സംഭവങ്ങളെ ഭാവനയിലൂടെ വീണ്ടും പറയുകയായിരുന്നു സി.വി.

 

നോവലിലെ നായകൻ രാജാ കേശവദാസ് എന്ന ദിവാനാണ്. എന്നാൽ ഈ നായകകഥാപാത്രത്തെ നിഷ്പ്രഭമാക്കുന്ന വ്യക്തിപരിണാമമാണ് പ്രതിനായകനായ ചന്ത്രക്കാറനുള്ളത്. പത്മനാഭസ്വാമിക്ഷേത്ര ത്തിലെ കഥകളിയവതരണങ്ങളിൽ നിത്യ സാന്നിധ്യമായിരുന്ന സിവിയുടെ ദർശനത്തെ ആ കലാരൂപം സ്വാധീനിച്ചിരിക്കാം. കഥകളിയിൽ എപ്പോഴും പ്രതിനായകന്മാർക്കാണല്ലോ പ്രാമാണ്യം. ചന്ത്രക്കാരന്റെ രൂപം വിവരിക്കുമ്പോൾ ബീഭത്സരസത്തിലുള്ള ചുവന്ന താടി വേഷമാണ് ഓർമ വരുന്നത്

 

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്ന് തന്റെ സൂത്രബുദ്ധി ഉപയോഗിച്ച് രാജാവിന്റെ മുതൽപ്പിടിക്കാരനായി വളർന്ന് ഒരു പ്രദേശത്തിന്റെ ഉടയവനായി മാറിയ നിരക്ഷരപ്രഭുവാണ് കാളി ഉടയാൻ ചന്ത്രക്കാറൻ.

 

രാജാധികാരത്തിനെതിരെ കലാപമുയർത്തുന്ന കഥാപാത്രമായി ചന്ത്രക്കാറനെ എഴുതാൻ സിവിയ്ക്കു പ്രചോദനമായത് അന്ന് തിരുവിതാംകൂറിലെ പൊതുബോധത്തിൽ ഉറന്നു തുടങ്ങിയ സ്വാതന്ത്ര്യ ബോധമാകാം.

 

എഴുതിയിട്ടും എഴുതിയിട്ടും മതിവരാത്ത കഥാപാത്രമായിരുന്നു സിവിയ്ക്ക് ചന്ത്രക്കാറൻ. ധർമ്മരാജാവിൽ നിന്ന് രാമരാജാ ബഹദൂറിലെത്തുമ്പോൾ കാളിപ്രഭാവഭട്ടനായും മാണിക്യ ഗൗണ്ഡനായും ചന്ത്രക്കാറൻ മാറുന്നു. കയ്യിലെ ഞരമ്പു കടിച്ച്, ഹോമകുണ്ഡത്തിൽ ചോരയൊഴുക്കിയും ‘എട ഇരുളാ വിഴുങ്ങ്’ എന്ന് ഇരുട്ടിനെനോക്കി അലറിയും വംശത്തിന്റെ പൊടിപ്പുകളെ രക്ഷിച്ചും കുറ്റബോധത്തിൽ നീറിയും നിലനിൽക്കുന്ന ചന്ത്രക്കാറൻ മലയാള നോവൽ ചരിത്രത്തിലെ അതിശയമാണ്.

 

ആർത്തിയും സ്വാതന്ത്ര്യബോധവും രാജാധികാരത്തിനെതിരെ കലഹിക്കാനുള്ള പ്രവണതയും സമകാല സമൂഹത്തിൽ പ്രബലമാണ്. ചന്ത്രക്കാറൻ വീണ ചതിക്കുഴികളിൽ വീഴുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. ക്രോധവും വാത്സല്യവും ഉന്മാദവും കെട്ടുപിണയുന്ന മനോനിലകളിൽ നീറി നീറി ജീവിക്കുന്ന ചന്ത്രക്കാറന്മാർ എല്ലാ കാലത്തും എല്ലാ നാടുകളിലുമുണ്ടാകും.

 

English Summary : C V Raman Pilla's  Strongest Villian Chandrakkaran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com