ADVERTISEMENT

ത്രില്ലറുകൾ മുതൽ പ്രണയകഥകൾ വരെ, ഭാവനകളെ ജ്വലിപ്പിക്കാന്‍ 2024 തയ്യാറായിക്കഴിഞ്ഞു. പരിചിതവും വിചിത്രവുമായ ലോകങ്ങളെ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുമെന്നതാണ് 2024-ലെ സാഹിത്യ വാഗ്‌ദാനങ്ങൾ. വേദനാജനകമായ ഓർമ്മക്കുറിപ്പുകൾ മുതൽ കാലാവസ്ഥാ വ്യതിയാനത്താൽ പുനർരൂപകൽപ്പന ചെയ്യുന്ന ഭാവിയെക്കുറിച്ചുള്ള രചനകൾ വരെ ഈ വർഷം വായനക്കാരിലേക്കെത്തും. അതിൽ ഏറ്റവും ആകാംക്ഷ ജനിപ്പിക്കുന്ന 5 കൃതികളെ പരിചയപ്പെടാം.

നൈഫ്: മെഡ്റ്റേഷൻസ് ആഫറ്റർ ആന്‍ അറ്റംറ്റഡ് മർഡർ - സൽമാൻ റുഷ്ദി

knife-salman

2022 ഓഗസ്റ്റ് 12-ന് നടന്ന കൊലപാതകശ്രമത്തെ അതിജീവിച്ച സൽമാൻ റുഷ്ദിയുടെ അനുഭവത്തിന്റെ വ്യക്തിപരമായ വിവരണമാണ് ഈ പുസ്തകം. റുഷ്ദിയുടെ വിവാദ നോവൽ 'ദ് സാത്താനിക് വേഴ്‌സിന്റെ' പ്രസിദ്ധീകരണത്തെത്തുടർന്ന് അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച ഫത്‌വയ്ക്ക് മുപ്പത് വർഷങ്ങൾക്കുശേഷമായിരുന്നു കൊലപാതകശ്രമം. ആക്രമണത്തിന്റെ ശാരീരികവും വൈകാരികവുമായ ആഘാതവും രോഗശാന്തിയിലേക്കും വീണ്ടെടുക്കലിലേക്കുമുള്ള തന്റെ യാത്രയെക്കുറിച്ചും റുഷ്ദി വിവരിക്കുന്ന കൃതി വ്യക്തിപരമായ ഒരു രചനയാണ്. ആവിഷ്കാര സ്വാതന്ത്ര്യം, വിശ്വാസം, അക്രമത്തിന്റെയും പ്രതികൂല സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ കഥപറച്ചിലിന്റെ ശക്തി എന്നീ വിഷയങ്ങളും പുസ്തകം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രസാധകൻ - റാൻഡം ഹൗസ്

പ്രസിദ്ധീകരിക്കുന്ന തീയതി - ഏപ്രിൽ 16, 2024

പേജുകൾ - 224

അൺടിൽ ഓഗസ്റ്റ് - ഗബ്രിയേൽ ഗാർസിയ മാർകേസ്

marquez-august

നൊബേൽ സമ്മാനം നേടിയ 'ലവ് ഇൻ ദ് ടൈം ഓഫ് കോളറ', 'വൺ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്' എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവിൽ നിന്ന് കണ്ടെത്തിയ സവിശേഷമായ നോവലാണ് 'അൺടിൽ ഓഗസ്റ്റ്'. മനുഷ്യന്റെ ആഗ്രഹം, സ്വാതന്ത്ര്യം, സ്നേഹം എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് കടക്കുന്ന നോവലിൽ, സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന അന മഗ്ദലീന ബാച്ച്, എല്ലാ ഓഗസ്റ്റിലും അവളുടെ അമ്മയെ അടക്കം ചെയ്തിരിക്കുന്ന ഒരു കരീബിയൻ ദ്വീപിലേക്ക് യാത്ര ചെയ്യുന്നു. അവിടെ ഓരോ വർഷവും അവൾ ഓരോ പുരുഷനുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്നു. നോവൽ 1994-ൽ പ്രസിദ്ധീകരിച്ചെങ്കിലും അതിന്റെ ഇംഗ്ലീഷ് വിവർത്തനം വരുന്നതുവരെ പ്രസിദ്ധിയാർജിക്കാതെ തുടരുകയായിരുന്നു.

പ്രസാധകൻ - റാൻഡം ഹൗസ്

പ്രസിദ്ധീകരിക്കുന്ന തീയതി - മാർച്ച് 12, 2024

പേജുകൾ - 128

യു ലൈക്ക് ഇറ്റ് ഡാർക്കർ – സ്റ്റീവൻ കിംഗ്

stephen-king-book

പന്ത്രണ്ട് ചെറുകഥകളുടെ സമാഹാരമായ 'യു ലൈക്ക് ഇറ്റ് ഡാർക്കർ', സസ്പെൻസും ഹൊററും മുതൽ നർമ്മവും വരെ വൈവിധ്യമാർന്ന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു. ശേഖരത്തിലെ ഒരു കഥ അദ്ദേഹത്തിന്റെ 1981-ലെ ഡോഗി ഡിസാസ്റ്റർ നോവലായ കുജോയുടെ തുടർച്ചയാണ്. കുജോ, 1983-ൽ അതേ പേരിൽ പുറത്തിറങ്ങിയ ഒരു സിനിമയ്ക്കും പ്രചോദനമായിരുന്നു.

പ്രസാധകൻ - സ്‌ക്രൈബ്‌നർ

പ്രസിദ്ധീകരിക്കുന്ന തീയതി - മെയ് 21, 2024

പേജുകൾ - 512

ദ് ഫ്യൂറി - അലക്സ് മൈക്കിലിഡ്സ്

alex-fury

സൈലന്റ് പേഷ്യന്റ്' രചയിതാവായ അലക്‌സ് മൈക്കിലിഡ്‌സിന്റെ പുതിയ ത്രില്ലര്‍ നോവലാണ് 'ദ് ഫ്യൂറി'. 2024 ജനുവരി 16-ന് റിലീസ് ചെയ്യാനിരിക്കുന്ന പുസ്തകത്തെ ഏറെ പ്രതീക്ഷയോടെ വായനക്കാർ കാത്തിരിക്കുന്നത്. സിനിമാതാരമായ ലാന ഫരാറിന്‍ സുഹൃത്തുക്കളുമായി ഒരു സ്വകാര്യദ്വീപിൽ ഈസ്റ്റർ ആഘോഷിക്കാനായി പോകുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

പ്രസാധകർ - സെലാഡൺ ബുക്സ്

പ്രസിദ്ധീകരിക്കുന്ന തീയതി - 16 ജനുവരി 2024

പേജുകൾ - 320

ദ് ഹൗസ് ഓഫ് ഹിഡൻ മീനിങ്സ് – റുപോള്‍

rupaul

ഇന്റർനാഷണൽ ഡ്രാഗ് സൂപ്പർസ്റ്റാർ റുപോളിന്റെ ഓർമ്മക്കുറിപ്പ്, 'ദ് ഹൗസ് ഓഫ് ഹിഡൻ മീനിങ്സ്' 2024 മാർച്ച് 5-ന് പുറത്തിറങ്ങും. കറുത്ത വർഗക്കാരനായി, ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ വളർന്ന താൻ പോപ്പ് കൾച്ചർ ഐക്കണിനായി മാറി കഥയാണ് റുപോള്‍ പങ്കുവെക്കുന്നത്. 50-ലധികം സിനിമകളിലും ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ട, 12 എമ്മികൾ നേടിയ റുപോള്‍ അനുഭവകഥക്കൾക്കൊപ്പം ഡ്രാഗ് സംസ്കാരത്തിന്റെ പരിണാമം, സമൂഹത്തിൽ അതിന്റെ സ്വാധീനം എന്നിവയും പുസ്തകം പരാമർശിക്കും. 

drag-rupaul
ഡ്രാഗ് ഡ്രസ്സിൽ റുപോള്‍, Image Credit: JOSEPH LONGO-AP, BBC

പ്രസാധകർ - ദേ സ്ട്രീറ്റ് ബുക്സ്

പ്രസിദ്ധീകരിക്കുന്ന തീയതി - മാർച്ച് 5, 2024

പേജുകൾ - 256

English Summary:

Books that will get published in 2024