തിരുവനന്തപുരത്ത് അവധി ആഘോഷിച്ച് ശ്രീയ സരൺ; വിഡിയോ

Mail This Article
തെന്നിന്ത്യൻ സുന്ദരി ശ്രീയ സരൺ കേരളത്തിൽ. നടി അവധി ആഘോഷിക്കാൻ കുടുംബവുമായി എത്തിയത് തിരുവനന്തപുരത്താണ്. സ്ഥലത്തെ ആഢംബര ഹോട്ടലിൽ സ്വിമ്മിങ് പൂളിൽ നീന്തുന്ന വിഡിയോ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
റഷ്യൻ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം. 2017ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
തമിഴിലെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്കിലൂടെ അഭിനയരംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ധനുഷ് ചെയ്ത വേഷത്തിൽ വെങ്കിടേഷ് എത്തും. മഞ്ജു വാരിയറിന്റെ റോളിലാണ് ശ്രീയ എത്തുക.