യുവാക്കളെ വഴിതെറ്റിക്കും, നിങ്ങൾ എംപിയല്ലേ: നടി നുസ്രത് ജഹാന്റെ ചിത്രങ്ങള്‍ക്ക് വിമർശനം

Mail This Article
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന്‍. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഹോട്ട് ചിത്രങ്ങളാണ് വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്.


ചിത്രത്തിനു താഴെ മോശം കമന്റുകളുമായി വിമർശകർ രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങളൊരു ജനപ്രതിനിധിയല്ലേ ഇതൊക്കെ ചെയ്യാമോ, ഇത്തരം കാര്യങ്ങള്‍ യുവാക്കളെ വഴി തെറ്റിക്കും എന്നൊക്കെയാണ് കമന്റുകളില്‍ ഭൂരിഭാഗവും പറയുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഇതുവരെ നുസ്രത് തയ്യാറായിട്ടില്ല.

അടുത്തിടെ പുറത്തിറങ്ങിയ നുസ്രത്തിന്റെ ചിത്രം അസുര്‍ വലിയ വിജയമായിരുന്നു. ചുവന്ന സ്റ്റൈലിഷ് ഗൗണ്‍ ധരിച്ച് തലമുടി ചീകിയൊതുക്കി കെട്ടിയ ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.
അവാർഡ് നൈറ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിരുന്നു ഈ മേക്കോവർ.
2019- ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ ബാസിര്‍ഹട്ടില്‍ നിന്നാണ് നടി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബിസിനസുകാരനായ നിഖില്‍ ജെയ്നാണ് ഭര്‍ത്താവ്.