ADVERTISEMENT

സൂപ്പർഹിറ്റ് തെന്നിന്ത്യൻ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലെ പ്രധാന വില്ലൻ സഞ്ജയ് ദത്തിന്റെ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്നാണ് അധീര എന്ന മാസ് വില്ലന്റെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. 

 

ഒരു വാളിനോട് തല ചേർത്തു വച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്ററിൽ സഞ്ജയ് ദത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും സഞ്ജയ് ദത്തിന്റെ ഇൗ കഥാപാത്രമാണ്. നായകനൊപ്പം മാസ് കാണിക്കുന്ന വില്ലനായാണ് അധീര സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്. 

 

കേരളത്തിലുൾപ്പടെ സൂപ്പർഹിറ്റായ കെജിഎഫിന്റെ രണ്ടാം പതിപ്പിലും യാഷ് തന്നെയാണ് നായകൻ. രവീണ ടാണ്ടൻ ഉൾപ്പടെയുള്ള താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇക്കൊല്ലം ഒക്ടോബർ 23–ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം താൽക്കാലികമായി മുടങ്ങിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com