‘തല്ലുകേസിൽ’ ടൊവിനോയ്ക്ക് ഉപദേശവുമായി പെപ്പെ
Mail This Article
തല്ലുകൂടി മലയാളത്തിൽ ആരാധകരെ കൂട്ടിയ നടനാണ് പെപ്പെ എന്ന ആന്റണി വർഗീസ്. പേരിൽ തല്ലുമായി ടൊവിനോ ചിത്രം തല്ലുമാല എത്തിയപ്പോഴും പ്രേക്ഷകർ ആന്റണിയെ ഓർത്തു. പെപ്പെ കൂടി ഉണ്ടെങ്കിൽ അടി ഒന്നു കൂടി ഇരട്ടി ആകുമായിരുന്നെന്നാണ് ആരാധകരുടെ കമന്റ്. ഇപ്പോഴിതാ തല്ലുമാലയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ആന്റണി വർഗീസ്.
‘‘തല്ലുകൂടി ഹിറ്റടിച്ച് …എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടൊവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്.’’ ആന്റണി പറയുന്നു.
ആന്റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസില്‍ ആദ്യമുണ്ടാക്കുന്ന തല്ലില്‍, ഇടിക്കാന്‍ നിന്നവന്റെ കൂടെ നിന്നവനെയാണ് പെപ്പെ ആദ്യം തല്ലിയത്. ഈ രംഗമാണ് ആന്റണി കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.
അതേസമയം രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ‘ലെ പെപ്പേട്ടന്‍.. ന്നാലും ആ കല്യാണ ഇടിയില്‍ എങ്കിലും എന്നേ ഗസ്റ്റ് ആയിട്ട് വിളിക്കാമായിരുന്നു ടൊവി ബ്രോ. ചുമ്മാ വന്നോരും പോയോരും വരെ ഇടി’, ‘പെപ്പെ കൂടി ഉണ്ടായിരുന്നേല്‍ പൊളിച്ചേനെ !’, ആന്റണി ബ്രോ തല്ലുമാലയില്‍ ചാന്‍സ് കിട്ടാത്തതില്‍ നല്ല വിഷമമുണ്ടല്ലെ’, ‘ഒമേഗ ബാബു ആയി നിങ്ങള്‍ കൂടി വന്നാല്‍ പൊളി ആയിരുന്നു’, ‘ഇടി എന്ന് പറഞ്ഞാ ആന്റണി അണ്ണന്റെ അടി അതല്ലേ അടി,’ എന്നിങ്ങനെ പോകുന്നു കമന്റകള്‍.