ADVERTISEMENT

ദേശീയ പുരസ്കാരം നേടിയ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’ ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈം വിഡിയോയിൽ സർപ്രൈസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. 

‘കപ്പേള’യ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂൺ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആക്‌ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും മികവാർന്ന അഭിനയം കൊണ്ട് താരം കയ്യടി നേടുന്നു. സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും ഇതുവരെ കാണാത്ത വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്.

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

നിർമാണം: റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിങ്: ചമൻ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി, കലാസംവിധാനം: ശ്രീനു കല്ലേലിൽ, മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, ആക്‌ഷൻ: പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

English Summary:

Malayalam film Mura got a surprise release in OTT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com