ADVERTISEMENT

 സംവിധായകൻ ഷാഫിയുടെ അവസാന ഫോൺ കോളിനെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. ജനുവരി 15ന് അർദ്ധരാത്രിയോട് അടുത്ത് എത്തിയ കോളിൽ സംവിധായകൻ ഷാഫി സംസാരിച്ചത് അദ്ദേഹത്തിനുണ്ടായ ചില രോഗലക്ഷണങ്ങളെക്കുറിച്ച് ആയിരുന്നുവെന്ന് റോണി ഡേവിഡ് മനോരമ ഓൺലൈനോടു പറഞ്ഞു. വേദന കുറയുന്നില്ലെങ്കിൽ എത്രയും വേഗം ആശുപത്രിയിൽ അഡ്മിറ്റ് ആകണമെന്നായിരുന്നു നിർദേശിച്ചത്. പിന്നീട് കേട്ട വാർത്തകൾ ഒന്നും നല്ലതായിരുന്നില്ലെന്നും റോണി പറഞ്ഞു. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ്, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലൂടെയാണ് റോണി ചലച്ചിത്രരംഗത്ത് സജീവമാകുന്നത്

റോണിയുടെ വാക്കുകൾ: പലരുടെയും വിയോഗങ്ങൾ വരുമ്പോൾ അവരുടെ ചിത്രം പോലും ഷെയർ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഇപ്പോൾ ഉണ്ടാവാറില്ല. കൃത്യം പറഞ്ഞാൽ 15 ജനുവരി രാത്രി 11.45നടുത്തു ഷാഫിക്ക വിളിച്ചു ചില രോഗലക്ഷണങ്ങൾ വിളിച്ചു പറഞ്ഞു. റൂട്ട് കനാൽ ട്രീറ്റ്മെന്റ് ചെയ്തതിന്റെ ഇഷ്യൂ ആണ് എന്ന് പറഞ്ഞപ്പോൾ, ഇക്ക വേദന കുറയുന്നില്ല എങ്കിൽ അഡ്മിറ്റ്‌ ആവണം എന്ന് നിർബന്ധം പറഞ്ഞു. ഇതിന്റെ പുറകെ തന്നെ ഞാൻ വൈറൽ ഫീവർ ആയി പാലക്കാട്‌ അഡ്മിറ്റ്‌ ആയി. പിന്നെ കേട്ട വാർത്തകൾ ഒന്നും നല്ലതായിരുന്നില്ല. ഷാഫിക്ക എനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ, എനിക്ക് ആദ്യമായി വേഷം തരാൻ ധൈര്യം കാണിച്ച വ്യക്തികളിൽ ഒരാൾ എന്ന് ധൈര്യപൂർവം പറയാൻ കഴിയും. എന്റെ ഗുരുനാഥനു പ്രണാമം. പ്രിയപ്പെട്ടവർ, പ്രത്യേകിച്ച് കോവിഡിന് ശേഷം ഒരുപാടു പേർ വിട പറഞ്ഞു. ഒന്ന് മാത്രം പറയട്ടേ, ആരോഗ്യം കാത്തു കൊള്ളുക. നമ്മളെ ആശ്രയിച്ചു കുറച്ചു പേരെങ്കിലും ഉണ്ടാവും. അവരെ അനാഥരാകാതിരിക്കുക!

English Summary:

Rony David remembers Director Shafi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com