ADVERTISEMENT

വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം ‘സംശയത്തി’നു വേണ്ടി രസകരമായ പ്രമൊ വിഡിയോയിൽ ഒപ്പം ചേർന്ന് ഫഹദ് ഫാസിലും. പരസ്പരം സംശയിച്ചിരിക്കുന്ന ഫഹദ് ഫാസിലിനെയും വിനയ് ഫോർട്ടിനെയും വിഡിയോയിൽ കാണാം. ‘സംശയം’ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് നാളെ ഇറങ്ങുന്നത് സംബന്ധിച്ചുള്ള പ്രമൊയാണ് അണിയറക്കാർ പുറത്തിറക്കിയത്.

‘ആട്ടം’ സിനിമയ്ക്കു ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന ചിത്രം പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന.

രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ  സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്.

English Summary:

Fahadh Faasil joins the fun promo video for the upcoming film 'Samshayam', starring Vinay Fort. T

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com