ADVERTISEMENT

മീനാക്ഷി ദിലീപിനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ ആശംസ.  ചിത്രങ്ങൾക്കൊപ്പം കാവ്യാ മാധവൻ കുറിച്ചത് ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നായിരുന്നു.

അതിഥികൾക്കും വീട്ടുകാർക്കും ഒപ്പമാണ് മീനാക്ഷി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. അച്ഛന് ആണ് ആദ്യമേ മീനാക്ഷി ആദ്യം കേക്ക് പങ്കുവച്ചത്. പിന്നീട് കാവ്യക്കും മഹാലക്ഷ്മിക്കും നൽകി. ശേഷം 'മോളെ, ചേച്ചിക്ക് കേക്ക് കൊടുക്കൂ' എന്ന് മഹാലക്ഷ്മിയോട് കാവ്യ പറഞ്ഞു. ചേച്ചിക്ക് വേണ്ടി കുഞ്ഞനുജത്തി കേക്ക് നൽകുമ്പോൾ കൈയ്യടിച്ചു സന്തോഷം പങ്കിടുന്ന കാവ്യയും ദിലീപും വീഡിയോയിൽ നിറയുന്നുണ്ട്.

 ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. 

English Summary:

Kavya Madhavan wishes Meenakshi a happy birthday.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com