ബിബിനൊപ്പം ഗൗരി; ഹൃദയത്തിലേക്ക് ഈ പ്രണയം

Mail This Article
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ ബിബിൻ ജോർജ് നായകനാകുന്ന ‘മാർഗംകളി’യിലെ ‘നിനക്കായി ഞാൻ’ എന്നഗാനത്തിന്റെ വിഡിയോ യൂട്യൂബിലെത്തി. 96ലൂടെ ചലച്ചിത്ര പ്രേമികളുടെ പ്രിയ താരമായി മാറിയ ഗൗരി ജി കൃഷ്ണനാണ് ഗാനരംഗങ്ങളിൽ ബിബിനൊപ്പം എത്തുന്നത്. ബിബിൻ ജോർജ് തന്നെയാണ് ആലാപനം. അബീൻ രാജ് എം.എ.യുടെ വരികൾക്ക് ഗോപി സുന്ദറാണു സംഗീതം.
മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ഇരുവരും നന്നായി ചെയ്തു എന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബിബിൻ ജോർജ് തന്നെയാണ്. നമിത പ്രമോദാണ് ‘മാർഗംകളി’യിലെ നായിക.
മനോഹരമായ പ്രണയകഥയുമായാണ് മാർഗംകളി എത്തുന്നത്. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ഓഗസ്റ്റിൽ തിയറ്ററിലെത്തും