ആ ഹിറ്റ് ഗാനത്തിന് അഞ്ചു പേരുടെ ശബ്ദത്തിൽ കവർ പതിപ്പ്

Mail This Article
ഇത് കവർ ഗാനങ്ങളുടെ കാലമാണ്. യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെ ഒരുക്കുന്ന കവർ പതിപ്പുകൾക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ നവാഗതനായ സംഗീതസംവിധായകൻ ഗീവർഗീസും സുഹൃത്തുക്കളും ചേർന്ന് പുറത്തിറക്കിയ കവർ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
ജോൺപോൾ ജോർജ് രചനയും സംവിധാനവും നിർവഹിച്ച് ഈ വർഷം പുറത്തിറങ്ങിയ ‘അമ്പിളി’ എന്ന ചിത്രത്തിലെ ‘ആരാധികേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് സംഘം കവർ ഒരുക്കിയത്. ലളിതവും സുന്ദരവുമായി ചിത്രീകരിക്കപ്പെട്ട ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് കണ്ടത്. കവർ പതിപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും ഗീവർഗീസും സുഹൃത്തുക്കളും ചേർന്നാണ്.
ഗീവർഗീസ്, ജസ്റ്റിൻ, ഗായത്രി, തുഷാര, അലീന എന്നിവരാണ് ഗാനം ആലപിച്ചത്. ആലാപനശൈലിയെ പ്രശംസിച്ച് നിരവധി പേർ കമന്റുകളുമായെത്തി. ഗീവർഗീസിന്റെയും സുഹൃത്തുക്കളുടെയും ആദ്യ സംരംഭം തന്നെ വിജയിച്ചു എന്നാണ് ശ്രോതാക്കളുടെ വിലയിരുത്തൽ. അതി മനോഹരമായി ചിത്രീകരിക്കപ്പെട്ട ഗാനം എഡിറ്റ് ചെയ്തത് രാഹുൽ തങ്കച്ചൻ.