ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി∙ ലോക്ഡൗണിലായതോടെ അവധിക്കാല കലാ-കായിക പരിശീലനങ്ങളെല്ലാം ഓൺലൈനായി. സംഗീതം, ചെസ് തുടങ്ങിയവയ്ക്കായി ഓൺലൈൻ പരിശീലനം സാധാരണമാണെങ്കിലും നൃത്തം മുതൽ കായിക പരിശീലനം വരെ ഓൺലൈനായി മാറിയെന്നതാണ് ലോക്ഡൗൺ കാല സവിശേഷത. സൂം, സ്കൈപ്പ് തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെയാണ് മിക്ക ഓൺലൈൻ ക്ലാസുകളും.

കലാകായിക പരിശീലന ക്ലാസുകൾ ഏറ്റവും സജീവമാകുന്നതു മധ്യവേനൽ അവധിക്കാലത്താണ്. പരിശീലകരെ സംബന്ധിച്ചും ഏറെ തിരക്കും വരുമാനവും ഉള്ള സമയം. എന്നാൽ ഇൗ അവധിക്കാലം മുഴുവൻ ലോക്ഡൗൺ നിയന്ത്രണങ്ങളിലാവുമെന്നായതോടെയാണ് ഇതുവരെയില്ലാത്ത വിധം നൃത്ത പരിശീലനം അടക്കമുള്ള പരമ്പരാഗത പരിശീലന കളരകളും ഓൺലൈനായി മാറിയത്.

പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായ ദീപ കർത്ത തന്റെ നേതൃത്വത്തിലുള്ള എറണാകുളം തമ്മനത്തെ രുദ്ര പെർഫോമിങ് ആർട്സ് സെന്ററിലെ ശിഷ്യർക്കാണ് ഓൺലൈൻ നൃത്ത പരിശീലനം നടത്തുന്നത്. ഫ്ലാറ്റിൽ നിന്നു സ്കൈപ്പിലൂടെയാണു പരിശീലനം. ഒരേ സമയം നാലുപേർക്കു ക്ലാസ്. 

 

‘ഒരിക്കലും നേരിട്ടു പഠിപ്പിക്കുന്നതിനു പകരമാവില്ല ഓൺലൈൻ പഠനം. പരിമിതികളമുണ്ട്. പക്ഷേ ലോക്ഡൗൺ പോലെ ഒന്നും നടക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസിന്റെ സാധ്യത പ്രയോജനപ്പെടുത്തിയെന്നു മാത്രം. കുട്ടികൾക്കു പരിശീലനം മുടങ്ങാതിരിക്കാനും അതു സഹായകമായി. വിദേശങ്ങളിടക്കം ദൂരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ സഹായകരമാണ്.’- രണ്ടു പതിറ്റാണ്ടായി നൃത്താധ്യാപന രംഗത്തുള്ള ദീപ ചൂണ്ടിക്കാട്ടുന്നു. 

 

കൂടുതൽ വിദ്യാർഥികളെ  ഒരുമിച്ച് കണ്ടു പഠിപ്പിക്കാനാവുമെന്നതിനാൽ സംഗീത പഠനത്തിനു പലരും സൂം ആപ്പാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് വന്ന ശേഷം പഠനം മൈക്രോസോഫ്ട് ടീംസ് ഉപയോഗിച്ചായി പരിശീലനമെന്നു കളമശേരിയിൽ ക്രോസ്റോഡ്  മ്യൂസിക് സ്കൂൾ  നടത്തുന്ന പ്രമുഖ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് പറഞ്ഞു. ഓൺലൈൻ സംഗീത പഠനത്തിനായി മൈക്രോസോഫ്ട് ടീംസ് ഉപയോഗിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംഗീത വിദ്യാലയമാണ് ക്രോസ് റോഡ്. 

പ്രമുഖ കീബോർഡ് ആർട്ടിസ്റ്റായ സ്റ്റീഫൻ ദേവസി മുംബൈയിലെ അപ്പാർട്മെന്റിൽ നിന്നു സൂം ആപ്പിലൂടെ തിരഞ്ഞെടുത്ത 600 പേർക്കായാണു സൗജന്യ കീബോർഡ് ക്ലാസ് എടുത്തത്. 40 പേരുള്ള ബാച്ചുകളായി തിരിച്ചായിരുന്നു ഒരു മണിക്കൂർ വീതമുള്ള ക്ലാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അപേക്ഷകരിൽ നിന്നാണ് 600 പേരെ തിരഞ്ഞെടുത്തത്. ഇതിന്റെ തുടർച്ചയായി സ്വന്തം പോർട്ടൽ വഴിയും പരിശീലന പരിപാടി തുടരാൻ ഒരുങ്ങുകയാണു സ്റ്റീഫൻ. പലയിടത്തും ചിത്രകലാ പരിശീലനവും മത്സരവും പ്രദർശനവുമെല്ലാം ഓൺലൈനായി നടന്നു വരികയാണ്. 

 

സംസ്ഥാനത്തെ ഏറ്റവും വലിയ അവധിക്കാല കായിക ക്യാംപ് നടക്കുന്ന കടവന്ത്ര ആർഎസ്‌സിയിലെ ബാഡ്മിന്റൻ പരിശീലകനായ രാജ്യാന്തര താരം ജോയ് ടി.ആന്റണി ശിഷ്യർക്കായി ഓൺലൈൻ ക്ലാസ് എടുക്കുന്നു. വീടിന്റെ പരിമിതിക്കുള്ളിൽ നിന്നുള്ള വർക്ക് ഔട്ട്, കോർട്ട് മൂവ്മെന്റ് എന്നിവയെല്ലാം എല്ലാ ദിവസത്തെയും ഓൺലൈൻ ക്ലാസിലൂടെ മാർഗനിർദേശം നൽകി ചെയ്യിക്കുന്നു. ഇതിനൊപ്പം വീട്ടിലെ പരിശീലനത്തിന് ഉപകരിക്കുന്ന തരത്തിൽ ജോയ് തയ്യാറാക്കിയ വീഡിയോയും ഏറെ ശ്രദ്ധേയമായി. ഓൺലൈനായുളള ഫിറ്റ്നസ് പരിശീലന സെഷനുകളും നടക്കുന്നുണ്ട്്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com