ADVERTISEMENT

മകളുടെ രസകരമായ വിഡിയോ പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സായു എന്നു വിളിക്കുന്ന സാവൻ ഋതു ആരോഗ്യകരമായ ആഹാരശീലത്തെക്കുറിച്ച് അവബോധം നൽകുന്നതിന്റെ ക്യൂട്ട് വിഡിയോ ആണ് ഗായിക പോസ്റ്റ് ചെയ്തത്. ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി ആഹാരകാര്യം ഏറെ ശ്രദ്ധിക്കണമെന്നും ഏതു തരത്തിലുള്ള ആഹാരമാണ് ശീലമാക്കേണ്ടതെന്നും സായു വിഡിയോയിൽ പറയുന്നു. സായുവിന്റെ കൊച്ചു വായിലെ വലിയ വർത്തമാനം ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി. 

 

വിഡിയോയ്ക്ക് സിത്താര നൽകിയ അടിക്കുറിപ്പും ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ആരോഗ്യകരമായ ആഹാരക്രമമാണ് വിഷയം!! പൊറോട്ട എത്തിയപ്പോ ചെറുതായൊരു ചാഞ്ചാട്ടം (സ്വാഭാവികം )!!! പിന്നെ പല്ലിന്റെ കാര്യം, (അതിന് പല്ലെവിടെ സായൂ) അമ്മമ്മ കാണാതെ ഫോണിൽ വിഡിയോ ഷൂട്ട്‌ ചെയ്യുന്നതിനാൽ ഒരു ചെറിയ കള്ളലക്ഷണം ഇല്ലാതില്ല’ എന്നാണ് സിത്താര വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

 

സായുവിന്റെ ക്യൂട്ട് വിഡിയോയ്ക്കു താഴെ ദീപ്തി വിധു പ്രതാപ്, സച്ചിൻ വാരിയർ, അഭയ ഹിരൺമയി തുടങ്ങിയ പ്രമുഖര്‍ കമന്റുകളുമായെത്തി. ‘നിര നിര നിര ആയിട്ട് മാളുമ്മ ഉമ്മയും തരും’ എന്നാണ് അഭയ കുറിച്ചത്. സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയായ താരമാണ് സാവൻ ഋതു. മകളുടെ ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സിത്താര ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. സിത്താരയെ സായു പാട്ടു പഠിപ്പിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com