‘എന്തു നാടാ ഉവ്വേ...’; വെള്ളരിപട്ടണത്തിലെ ആദ്യഗാനം പുറത്ത്

Mail This Article
മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘എന്തു നാടാ ഉവ്വേ...’ എന്നു തുങ്ങുന്ന ഗാനം തമിഴ് ഗായകൻ ഗാനബാലയാണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് ഈണമൊരുക്കിയിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്. ‘എന്തു നാടാ ഉവ്വേ...’ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ആക്‌ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
മഞ്ജു വാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.
അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോഷ്യേറ്റ് ഡയറക്ടര്‍മാര്‍.