ഗായകനായി ശ്രീജിത്ത് ഐപിഎസ്; ‘ദ് സ്പോയിൽസി’ലെ ഗാനം പുറത്ത്
Mail This Article
അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം.എ.റഹിം, വിനീത് മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ദ് സ്പോയിൽസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകർക്കരികിൽ. ‘അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതും...’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. സുനിൽ.ജി.ചെറുകടവ് വരികൾ കുറിച്ച പാട്ടിന് സിബു സുകുമാരൻ ഈണമൊരുക്കി. ശ്രീജിത്ത് ഐപിഎസ് ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
‘അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതും
അകന്നു പോകാൻ പതുങ്ങി നിന്നതും
ഉടഞ്ഞുപോയതുമടർന്നു മണ്ണിൽ
അമർന്നുപോയതുമുയിരാകുമ്പോൾ...’
മഞ്ജിത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് സ്പോയിൽസ്’. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം.എ.റഹിം ചിത്രം നിർമിക്കുന്നു. ആര്യ ആദി ഇന്റർനാഷനലിന്റെ ബാനറിൽ എം.എ.ജോഷി, മഞ്ജിത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ ആണ് ദ് സ്പോയിൽസിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ബിജിലേഷ്.കെ.ബി
അഖിൽ കവലൂർ, അക്ഷയ് ജോഷി, സജിത് ലാൽ, സന്തോഷ് കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു.ബി.കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് ദ് സ്പോയിൽസിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.