ADVERTISEMENT

കൊച്ചി∙ കോടിക്കണക്കിനു രൂപ വരുമാനമുള്ള ബിസിനസുകാരന്റെ മകനോ മകളോ അതേ പോലെ സമ്പാദിക്കേണ്ടതുണ്ടോ? എന്തുകൊണ്ട് ഒരു കവിയോ കലാകാരനോ ആയിക്കൂടാ? മാതാപിതാക്കളുടെ വഴി പിന്തുടരുന്ന മക്കളല്ല, മറിച്ച് സ്വന്തം ആഗ്രഹങ്ങൾക്കൊത്ത് ഉയരുന്ന, സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന പുതുതലമുറയാണു രാജ്യത്തെ മുന്നോട്ടു നയിക്കുകയെന്നു തിരിച്ചറിയണമെന്നു ഡോ.രഥിൻ റോയ്.

‘എല്ലാവർക്കും താങ്ങാവുന്ന ചെലവിൽ വിദ്യാഭ്യാസം നൽകി അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിക്കുകയാണു വേണ്ടത്. എൻജിനീയർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും തൊഴിൽരഹിതരായി നിൽക്കുന്ന കാഴ്ച പുതുതലമുറയുടെ കാഴ്ചപ്പാടുകൾ മാറ്റണം.’  ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഡോ.റോയിയുടെ  മറുപടി ഇങ്ങനെ. ‘എന്തിനാണ് അഞ്ചും പത്തും ശതമാനമായി മുറിച്ചു വിൽക്കുന്നത്. പകരം ഒരുമിച്ചു വിറ്റുകൂടേ.

ഇത് ഒരു സർക്കാരിന്റെ മാത്രം നിലപാടല്ല. രണ്ടാം ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലം മുതൽ മാറി മാറി വന്ന എല്ലാ സർക്കാരുകളും ഇതേ പാത തന്നെയാണു പിന്തുടർന്നത്. ആസ്തികളാൽ സമ്പന്നമായ എന്നാൽ വരുമാനമില്ലാത്ത രാജ്യത്തിന്റെ അവസ്ഥയിൽ മുന്നോട്ടുള്ള പ്രയാണത്തിന് അവർ കണ്ടെത്തിയ മാർഗമാണീ വിൽപന. ഇന്നും അതു തുടരുന്നു എന്നു മാത്രം. വിൽക്കുകയാണെങ്കിൽ പൂർണമായും സ്വകാര്യ മേഖലയ്ക്കു വിറ്റൊഴിഞ്ഞു സർക്കാരിന്റെ പിടിയിൽ നിന്ന് പൊതുമേഖലയെ പൂർണമായും മുക്തമാക്കുന്നതാണു ശരിയായ സമീപനം’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com