നികുതി ഘടന മാറ്റം: നേട്ടം ചാർട്ടേഡ് അക്കൗണ്ടന്റുകൾക്ക്
Mail This Article
നികുതിദായകനെക്കാൾ, ചാർട്ടേഡ് അക്കൗണ്ടന്റുകൾക്കാണ് ഇരട്ട ആദായ നികുതി ഘടന മൂലം ഗുണം ലഭിക്കുക. ധനമന്ത്രി വാദിക്കുന്നതു നികുതി ഘടന ലളിതമായെന്നാണ്. എന്നാൽ, നേരേമറിച്ചാണു സംഭവിച്ചത്. ഇടത്തരക്കാർക്കും ശമ്പളക്കാർക്കുമൊക്കെ കടുത്ത ആശയക്കുഴപ്പമാണു പ്രഖ്യാപനം സമ്മാനിച്ചത്.
നിലവിലെ രീതി മതിയോ, അതോ പുതിയ രീതിയിലേക്കു മാറണോ? ഏതാണു കൂടുതൽ മെച്ചം? മാറിയാൽ എന്തെങ്കിലും പ്രശ്നങ്ങൾക്കു സാധ്യതയുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടി ചാർട്ടേഡ് അക്കൗണ്ടന്റുമാരെ സമീപിക്കേണ്ട സ്ഥിതിയാണുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അസസ്മെന്റ് വർഷത്തിനിടയ്ക്കു നികുതിഘടന മാറുക എന്നത് അസാധ്യമാണെന്നും ഓരോ വർഷത്തെയും റിട്ടേൺ സമർപ്പിക്കുമ്പോൾ മാത്രമാകും നികുതി ദായകന് ഉചിതമായ നികുതിഘടന തിരഞ്ഞെടുക്കാൻ കഴിയുകയെന്നും അദ്ദേഹം സദസ്സിൽനിന്നുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു.