ADVERTISEMENT

ചെന്നൈ ∙ശബരിമല മണ്ഡലകാല ആഘോഷങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ കാർത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയർന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. ആവശ്യം കൂടിയതും തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനം കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. മധുര മാട്ടുതാവണി പൂവിപണിയിൽ  4 ടൺ പൂവ് വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയർന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയിൽ നിന്ന് 150 രൂപയായും പിച്ചി 300ൽ നിന്ന് 800 രൂപയായും ഉയർന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെ വില കൂടി. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com