കടപ്പത്രത്തിലൂടെ 400 കോടി സമാഹരിക്കാൻ കൊശമറ്റം
Mail This Article
×
കോട്ടയം ∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് കടപ്പത്രം വഴി 400 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ വിപണിയിലെത്തിച്ചു. കൊശമറ്റം ഫിനാൻസിന്റെ ഇരുപത്താറാമത് കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി 8 പദ്ധതികൾ ഉള്ള കടപ്പത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് ആകർഷകമായ പലിശനിരക്കുണ്ട്.
കടപ്പത്രങ്ങൾ പിന്നീട് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ എന്നിവ മുഖേനയും നിക്ഷേപം നടത്താനാവും. കഴിഞ്ഞ 25 കടപ്പത്ര സമാഹരണങ്ങളിലൂടെ 6000 കോടിയിലധികം രൂപ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.