ADVERTISEMENT

ചെന്നൈ ∙ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ സ്വര്‍ണാഭരണങ്ങളിലെ ഗുണമേന്മ മുദ്രയായ എച്‌യുഐഡിയുടെ പ്രചാരണത്തിനും വ്യാപനത്തിനുമായി മുന്നിട്ടിറങ്ങി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ്. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും വിപണിയിലെ മോശം പ്രവണതകള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ട്, എച്‌യുഐഡി ഇല്ലാത്ത സ്വര്‍ണാഭരണങ്ങളുടെ വില്‍പന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തിലാണ് ജോസ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഫെസ്റ്റ് ഉള്‍പ്പെടെ എച്‌യുഐഡിയുടെ വ്യാപനത്തിനും പ്രചാരണത്തിനുമായി വിവിധ പദ്ധതികളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

 

ആദ്യമായി 916-ബി ഐ എസ് മുദ്രണങ്ങള്‍ പതിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റു തുടങ്ങിയ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് കേന്ദ്രം ആദ്യമായി എച്‌യുഐഡി മുദ്ര നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ 100 ശതമാനം ആഭരണങ്ങളിലും ആറക്ക ആല്‍ഫാന്യൂമറിക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ കോഡ് (എച്‌യുഐഡി ടാഗ്) പതിപ്പിച്ചിരുന്നെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. എച്‌യുഐഡി പ്രചാരണത്തിന്റെ ഭാഗമായി ജോസ് ആലുക്കാസ് നടത്തുന്ന വിവിധ പദ്ധതികളുടെ ആദ്യ പടിയെന്ന നിലയിലാണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. എച്‌യുഐഡി സ്വര്‍ണാഭരണങ്ങള്‍ മാത്രം വില്‍ക്കുന്ന ജ്വല്ലറിയാണ് ജോസ് ആലുക്കാസ്. എക്‌സ്‌ചേഞ്ച് ഫെസ്റ്റിലൂടെ എച്‌യുഐഡി മുദ്രണമില്ലാത്ത പഴയ സ്വര്‍ണാഭരണങ്ങള്‍ എച്‌യുഐഡി മുദ്രണമുള്ള പുതിയ ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള അവസരമാണ് ജോസ് ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. ഈ എക്‌സ്‌ചേഞ്ച് ഫെസ്റ്റില്‍ ആകര്‍ഷകമായ ഓഫറുകളിലൂടെ സ്വര്‍ണാഭരണങ്ങള്‍ മാറ്റിയെടുക്കാം. എച്‌യുഐഡിയുടെ പ്രചാരണത്തിന് ബൃഹത്തായ പദ്ധതികളാണ് ജോസ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത്. 'എച്‌യുഐഡി നല്‍കും ധൈര്യം' എന്ന മുദ്രാവാക്യവുമായാണ് പ്രചാരണങ്ങളെന്നും കമ്പനി അറിയിച്ചു.

 

കേന്ദ്ര സര്‍ക്കാര്‍ എച്‌യുഐഡി നിര്‍ബന്ധമാക്കുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങുന്ന ആഭരണങ്ങളുടെ ഉറവിടം, പരിശുദ്ധി, തൂക്കം തുടങ്ങിയവ എപ്പോള്‍ വേണമെങ്കിലും അറിയാന്‍ കഴിയും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com