ഫഡ്നാവിസിനോട് ഇടഞ്ഞ് ബിജെപി നേതാവ് എൻസിപിയിലേക്ക്

Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ പ്രതിപക്ഷനേതാവുമായ ഏക്നാഥ് ഖഡ്െസ (68), പാർട്ടിയുമായുള്ള 40 വർഷത്തെ ബന്ധം അവസാനിപ്പിച്ചു. നാളെ എൻസിപിയിൽ ചേരും. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങളിൽ മനംനൊന്താണു പാർട്ടി വിടുന്നതെന്നും കേന്ദ്രനേതാക്കളോടു വിയോജിപ്പില്ലെന്നും ഖഡ്സെ പറഞ്ഞു.
2014ൽ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഖഡ്സെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. ഇതു തള്ളിയാണ് പാർട്ടി കേന്ദ്ര നേതൃത്വം ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയത്.
അന്തരിച്ച ഗോപിനാഥ് മുണ്ടെയ്ക്കൊപ്പം മഹാരാഷ്ട്രയിൽ പാർട്ടിയെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്, ജൽഗാവിൽ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവായ ഖഡ്സെ.
Content highlights: Eknath Khadse join NCP