ADVERTISEMENT

ന്യൂഡൽഹി ∙ സെപ്റ്റംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി രൂപ. നടപ്പുസാമ്പത്തിക വർഷം നാലാം തവണയാണു വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10% വളർച്ചയുണ്ടായി. തുടർച്ചയായി 20 മാസമായി വരുമാനം 1.4 ലക്ഷം കോടിക്കു മുകളിലാണ്. ഓഗസ്റ്റിൽ 1.59 ലക്ഷം കോടിയായിരുന്നു. 

കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി): 29,818 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി): 37,657 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി): 83,623 കോടി, സെസ്: 11,613 കോടി എന്നിങ്ങനെയാണു വരുമാനം. കേരളത്തിന്റെ ജിഎസ്ടി വരുമാനം സെപ്റ്റംബറിൽ 2,505 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2,246 കോടിയായിരുന്നു; വളർച്ച 12%. 

English Summary: Nationwide GST revenue in September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com