ഖനിയിൽ വെള്ളപ്പൊക്കം: അസമിൽ മരണം 3 ആയി
Mail This Article
×
ഗുവാഹത്തി ∙ അസമിൽ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടായി 3 തൊഴിലാളികൾ മരിച്ചു. കുടുങ്ങിക്കിടക്കുന്ന 6 പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ദിമ ഹസാവോ ജില്ലയിലെ ഉമരാങ്സോയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. കുഴിക്കുന്നതിനിടയിൽ വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് പ്രളയമുണ്ടായതെന്ന് കരുതുന്നു. 150 അടി ആഴമുള്ള ഖനിയുടെ 100 അടിയോളം വെള്ളത്തിലായി. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും പുനിഷ് നനീസ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
English Summary:
Assam Mine Flooding: Death toll rises to three
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.