1. നാഗ്പുരിൽ നടന്ന സംഘർഷത്തിനിടെ വാഹനങ്ങൾക്ക് തീയിട്ടപ്പോൾ (PTI Photo) (2) നാഗ്പുരിൽ നടന്ന സംഘർഷത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ (Photo Arranged)
Mail This Article
×
ADVERTISEMENT
മുംബൈ∙ ഔറംഗസേബിന്റെ സ്മാരകത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ നാഗ്പുരിൽ സ്ഥിതി ശാന്തമായതോടെ കർഫ്യൂ പിൻവലിച്ചു. അക്രമികളെ പിടികൂടാൻ 18 അംഗ പൊലീസ് സംഘം രൂപീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയ 230 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യു ട്യൂബ് കമ്പനികളോട് സൈബർ സെൽ ആവശ്യപ്പെട്ടു. 500ൽ അധികം പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. നാഗ്പുരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് പ്രത്യേകം സംഘത്തെ നിയോഗിച്ചു.
അനിഷ്ട സംഭവങ്ങളെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു. സ്മാരകം ടിൻഷീറ്റ് കൊണ്ട് മറച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ചുറ്റും പ്രത്യേകം വേലികെട്ടി സംരക്ഷിക്കുമെന്നും അറിയിച്ചു.
English Summary:
Nagpur conflict resolution: The curfew in Nagpur has been lifted after recent clashes over an Aurangzeb monument. Authorities are investigating, removing hate speech online, and protecting the site.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.