ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല. 

കഴിഞ്ഞ 3 വർഷത്തിനിടെ ഡിസിസി പുനഃസംഘടന പൂർണമായി നടന്നത് 10 സംസ്ഥാനങ്ങളിൽ മാത്രമാണ്. ഇതിൽ ഗുജറാത്തിലും മേഘാലയയിലും പുനഃസംഘടന കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ ചുമതലയേറ്റെടുക്കും മുൻപായിരുന്നു. ഫലത്തിൽ, ഖർഗെ പ്രസിഡന്റായ ശേഷം 8 സംസ്ഥാനങ്ങളിൽ മാത്രമേ പൂർണതോതിൽ ഡിസിസി പുനഃസംഘടന നടന്നിട്ടുള്ളൂ. അതിനിടെ, തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ഡിസിസികളെ പൂർണമായും പിരിച്ചുവിടുകയും ചെയ്തു. ഉത്തർപ്രദേശിൽ കഴിഞ്ഞദിവസമാണു ഡിസിസി പുനഃസംഘടന നടത്തിയത്.

2022 ഒക്ടോബറിലാണു ഖർഗെ അധ്യക്ഷപദവിയേറ്റെടുത്തത്. തൊട്ടടുത്ത 2 മാസങ്ങളിലായി പഞ്ചാബ്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിൽ ഡിസിസികൾ പൂർണമായി ഉടച്ചുവാർത്തെങ്കിലും ഈ വേഗം പിന്നീടുണ്ടായില്ല. 2023ൽ ഫെബ്രുവരിയിൽ റായ്പുരിൽ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിലും സംഘടനാപരിഷ്കാരം ഗൗരവത്തോടെ ചർച്ച ചെയ്തെങ്കിലും ഡിസിസികളിലെ മാറ്റം തിരഞ്ഞെടുപ്പ് അടുത്ത ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങി. ഇതിനിടെ, എഐസിസിയിലും വിവിധ സംസ്ഥാനഘടകങ്ങളിലും നേരിയ മാറ്റം വന്നെങ്കിലും ഡിസിസികളിലെ സ്ഥിതി താഴെത്തട്ടിൽ പാർട്ടിയെ പ്രതികൂലമായി ബാധിച്ചു.

കേരളത്തിൽ പുനഃസംഘടന നടന്നിട്ട് മൂന്നരവർഷം

കേരളത്തിൽ ഒടുവിൽ ഡിസിസി പുനഃസംഘടന നടന്നത് 2021 ഓഗസ്റ്റ് 28ന് ആണ്. തൃശൂർ ഡിസിസി അധ്യക്ഷൻ രാജിവച്ച ഒഴിവിലേക്കു കഴിഞ്ഞ ഫെബ്രുവരി 8ന് പകരം നിയമനം നടത്തിയിരുന്നു. മറ്റു ഡിസിസി അധ്യക്ഷർ പദവിയിൽ മൂന്നര വർഷം പിന്നിട്ടു.

English Summary:

Congress Party's Unfulfilled Promise: DCC reorganization stalls across India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com