സാംസ്കാരിക മുഖമുള്ള ഉദ്യോഗസ്ഥൻ: മുഖ്യമന്ത്രി

Mail This Article
×
തിരുവനന്തപുരം ∙ സമൂഹത്തിലെ ചലനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവർത്തകനെയാണു ഡോ.ഡി. ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മേഖലയ്ക്കു കനത്ത നഷ്ടമാണ്. സാംസ്കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയോടെ സർവീസിൽ പ്രധാന വകുപ്പുകളുടെ ചുമതല നിർവഹിക്കാൻ അദ്ദേഹത്തിനായി. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.