ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ നിന്നുള്ള 3 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പിന്റെ നടപടികൾ മരവിപ്പിച്ചു. നിയമമന്ത്രാലയം ഉന്നയിച്ച ചോദ്യത്തിന്റെ (റഫറൻസ്) പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. നിയമസഭാ കാലാവധി തീരാൻപോകുമ്പോൾ രാജ്യസഭയിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമോയെന്ന ചോദ്യമാണ് മന്ത്രാലയം ഉന്നയിച്ചതെന്നാണ് സൂചന. ഇതിൽ തീരുമാനമെടുക്കും‌ംവരെയാണ് മരവിപ്പിക്കൽ. മുൻനിശ്ചയപ്രകാരമാണെങ്കിൽ ഇന്നലെ തിരഞ്ഞെടുപ്പു വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. 

Content Highlights: Kerala Rajyasabha election frozen

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com